Site icon Janayugom Online

കേന്ദ്രസര്‍ക്കാരിന്റെ പൊള്ളയായ വികസനം തുറന്നുകാട്ടി ജി20: 4000 കോടി രൂപ ചെലവഴിച്ച സമ്മേളന സ്ഥലത്തുപോലും വെള്ളപ്പൊക്കമെന്ന് വിമര്‍ശനം

ജി20 സമ്മേളനം നടക്കുന്ന വേദിക്ക് സമീപം വെള്ളപ്പൊക്കം. നിലവിൽ ജി20 സമ്മേളനം നടക്കുന്ന പ്രഗതി മൈതാനിലെ ഭാരത് മണ്ഡപത്തിന്റെ കവാടത്തിൽ ഉള്‍പ്പെടെ വെള്ളം കയറിയിരിക്കുകയാണ്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ദേശീയ തലസ്ഥാനത്ത് അതിരാവിലെ മിതമായ മഴയും ഇടിമിന്നലും ഉണ്ടായിരുന്നു. തുടര്‍ന്നുണ്ടായ മഴയിലാണ് വെള്ളക്കെട്ട് രൂപപ്പെട്ടത്.
പ്രദേശത്ത് മഴ പെയ്യുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) നേരത്തെ പ്രവചിച്ചിരുന്നു. അതേസമയം 4000 കോടി രൂപ ചെലവഴിച്ച് നടത്തുന്ന ജി 20 സമ്മേളന വേദിയുടെ കവാടത്തില്‍പ്പോലും വെള്ളക്കെട്ട് രൂക്ഷമായതിനെതിരെ പ്രതിപക്ഷം രൂക്ഷമായി വിമര്‍ശിച്ചു.

രാജ്യസഭാ എംപിയും തൃണമൂൽ കോൺഗ്രസ് ദേശീയ വക്താവുമായ സാകേത് ഗോഖലെയും വികസനത്തിൽ കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ചു.

“ഇന്ന് എല്ലാ ജി20 അതിഥികൾക്കും വാട്ടർ സ്‌പോർട്‌സ് ദിനമാണ്,” ട്വിറ്ററിലെ ഒരു ഉപയോക്താവ് വെള്ളക്കെട്ടിനെ പരിഹസിച്ചുകൊണ്ട് പറഞ്ഞു.

“ഒരു രാജ്യം, ഒരു വാട്ടർ പാർക്ക്!!” മറ്റൊരാൾ അഭിപ്രായപ്പെട്ടു.

30-ലധികം രാഷ്ട്രത്തലവന്മാരും യൂറോപ്യൻ യൂണിയനിലെയും ക്ഷണിക്കപ്പെട്ട അതിഥി രാജ്യങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥരും 14 അന്താരാഷ്ട്ര സംഘടനാ തലവന്മാരും പങ്കെടുക്കുന്ന മെഗാ ഇവന്റിനായി മുതൽ സുരക്ഷ വരെ വിപുലമായ ഒരുക്കങ്ങളാണ് നടത്തിയത്.

Eng­lish Sum­ma­ry: Cen­tral Gov­t’s Hol­low Devel­op­ment Exposed G20: Crit­i­cism of Flood­ing Even in Meet­ing Venue that Spent Rs 4000 Crore

You may also like this video

Exit mobile version