Site iconSite icon Janayugom Online

കേന്ദ്ര നേതാക്കള്‍ സമരത്തിനൊപ്പം; നാണം കെട്ട് കേരളത്തിലെ കോണ്‍ഗ്രസ്

കേന്ദ്ര അവഗണനയ്ക്കെതിരെ ഡല്‍ഹിയില്‍ നടന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ സമരത്തിന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഉള്‍പ്പെടെ പിന്തുണ പ്രഖ്യാപിച്ചതോടെ നാണംകെട്ട് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം. കേരളത്തിന്റെ സമരം ന്യായമാണെന്നും പിന്തുണയ്ക്കുന്നുവെന്നും കഴിഞ്ഞദിവസം കര്‍ണാടക ഉപമുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഡി കെ ശിവകുമാറും പറഞ്ഞിരുന്നു. ഇതോടെ മുട്ടാപ്പോക്ക് ന്യായങ്ങളുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശനും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഇന്നലെയും രംഗത്തെത്തി. അതേസമയം കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടക സര്‍ക്കാര്‍ ഡല്‍ഹിയില്‍ സമരം നടത്തിയതിനെ ന്യായീകരിക്കാന്‍ വിചിത്രവാദങ്ങളും നിരത്തി. 

കേരളത്തിലെ ജനങ്ങളുടെ അവകാശങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ തയ്യാറാകാത്ത സംസ്ഥാന നേതാക്കള്‍ക്കെതിരെ കോണ്‍ഗ്രസ് അണികള്‍ക്കിടയിലും മുസ്ലിം ലീഗ് ഉള്‍പ്പെടെ ഘടകകക്ഷികളിലും പ്രതിഷേധമുണ്ട്. സംസ്ഥാന സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേന്ദ്രസര്‍ക്കാരല്ലെന്ന വാദമാണ് പ്രതിപക്ഷ നേതാവ് ഇന്നലെയും ആവര്‍ത്തിച്ചത്. ഈ സമരം കൊണ്ട് കേരളത്തിനോ ജനങ്ങൾക്കോ ഒരു പ്രയോജനവും ഉണ്ടാകാൻ പോകുന്നില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
ഇതേ നിലപാടുകളുമായാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയത്. സർക്കാരിന് ഭരിക്കാൻ അറിയാത്തതുകൊണ്ടാണ് സംസ്ഥാനം സാമ്പത്തികമായി തകർന്നതെന്നായിരുന്നു സുരേന്ദ്രന്റെ കണ്ടെത്തല്‍. 

Eng­lish Summary:Central lead­ers with the strike; Shame on you Con­gress in Kerala
You may also like this video

Exit mobile version