Site iconSite icon Janayugom Online

കേന്ദ്ര നയങ്ങള്‍ കോർപ്പറേറ്റ് ചൂഷണങ്ങള്‍ക്ക് വഴിയൊരുക്കുന്നു : സത്യൻ മൊകേരി

രാജ്യത്തിന് അന്നം നല്‍കുന്ന കർഷക ജനതയെ പരിഗണിക്കാത്ത കേന്ദ്ര സർക്കാർ നയങ്ങള്‍ കോർപ്പറേറ്റുകളുടെ ചൂഷണത്തിന് വഴിയൊരുക്കുന്നുവെന്ന് സിപിഐ ദേശീയ കണ്‍ട്രോള്‍ കമ്മീഷന്‍ സെക്രട്ടറിയും കിസാൻ സഭ ദേശീയ സെക്രട്ടറിയുമായ സത്യൻ മൊകേരി. ഇന്നലെയും ഇന്നുമായി നടക്കുന്ന അഖിലേന്ത്യ കിസാൻ സഭ തൃശൂര്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

141 കോടിയോളം വരുന്ന ഇന്ത്യൻ ജനതയിൽ 65 കോടി ജനങ്ങൾ കാർഷിക മേഖലയുമായി ബന്ധപ്പെട്ട് ജീവിക്കുമ്പോൾ ഓരോവർഷവും ബജറ്റിൽ കാർഷിക മേഖലയിലേയ്ക്കുള്ള തുകയില്‍ വൻ വെട്ടികുറച്ചിലുകളാണ് നടത്തുന്നത്. കര്‍ഷകരുടെ സ്ഥലങ്ങൾ കോർപ്പറേറ്റുകൾക്ക് ചൂഷണത്തിന് ഉപാധിയാക്കാൻ കേന്ദ്രസർക്കാർ ഒത്താശ ചെയ്യുകയാണ്. വളം, ജലസേചനം, വൈദ്യുതി തുടങ്ങിയവയുടെ സബ്സിഡി വൻതോതിൽ വെട്ടിക്കുറച്ച് കർഷകരുടെ ജീവിതം ദുസ്സഹമാക്കി കൊണ്ടിരിക്കുയാണെന്ന് അദ്ദേഹംകൂട്ടിച്ചേര്‍ത്തു. കിസാൻ സഭ ജില്ലാ പ്രസിഡന്റ് കെ കെ രാജേന്ദ്രബാബു. ഒ എസ് വേലായുധൻ, എം വി സുരേഷ്, സുനന്ദ രാജൻ ഉൾപെടുന്ന പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിക്കുന്നത്.

Exit mobile version