Site iconSite icon Janayugom Online

കേരളത്തിന്റേത് സൂര്യോദയ സമ്പദ്ഘടന, കേന്ദ്രസര്‍ക്കാര്‍ ശത്രുതാസമീപനമാണ് കാട്ടുന്നത്; ധനമന്ത്രി

കേരളത്തിന്‍റേത് സൂര്യോദയ സമ്പദ്ഘടനയായെന്ന് ധനമന്ത്രി കെ എൻ ബാലഗോപാല്‍. ശാസ്ത്ര സാങ്കേതിക പുരോഗതിയുടെയും ഡിമാന്‍ഡിന്റെയും വികസനത്തുറയുടെയും മുന്‍നിരയില്‍ നില്‍ക്കുന്നതാണ് സൂര്യോദയ മേഖലകള്‍. നിരന്തര നവീകരണത്തിന്റെ പ്രക്രിയയില്‍ നിരന്തര നവീകരണത്തിന്‍റെ പ്രക്രിയയില്‍ രാജ്യത്തുതന്നെ മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനമാണ് കേരളമെന്ന് മന്ത്രി പറഞ്ഞു. മുടിഞ്ഞുപോയ നാടെന്ന് ചിത്രീകരിക്കുന്ന കേരള വിരുദ്ധരെ അഗാധമായി നിരാശപ്പെടുത്തുന്ന നേട്ടങ്ങളാണ് ഈ നാട് കൈവരിച്ചുകൊണ്ടിരിക്കുന്നതെന്നും ധനമന്ത്രി ബജറ്റ്‌ പ്രസംഗത്തില്‍ വ്യക്തമാക്കി.

കേന്ദ്രസര്‍ക്കാര്‍ കേരളത്തോട് ശത്രുതാസമീപനമാണ് കാട്ടുന്നതെന്നും മന്ത്രി പറ‍ഞ്ഞു. ഇതിനെ നേരിടാന്‍ ‘തകരില്ല കേരളം, തകരില്ല കേരളം, തകര്‍ക്കാനാവില്ല കേരളത്തെ’ എന്ന ശക്തമായ വികാരത്തോടെ മുന്നോട്ടുപോകും. കേന്ദ്രത്തില്‍ നിന്ന് ന്യായം ലഭിക്കുന്നതുവരെ കാത്തിരിക്കാനല്ല, പൊതു സ്വാകാര്യമൂലധനം പ്രയോജനപ്പെടുത്തി പദ്ധതികള്‍ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. ‘ഔട്ട് ഓഫ് ദ് ബോക്സ്’ ആശയങ്ങള്‍ ഇതിനായി നടപ്പാക്കും. അടുത്ത മൂന്നുവര്‍ഷം 3 ലക്ഷം കോടിയുടെ നിക്ഷേപം ആകര്‍ഷിക്കുമെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തിന്റെ ആമുഖത്തില്‍ പറഞ്ഞു. വേഗത്തില്‍ പൂര്‍ത്തിയാക്കാവുന്ന പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കുമെന്നും ധനമന്ത്രി പറഞ്ഞു.

Eng­lish Sum­ma­ry: Cen­tre is hos­tile to ker­ala ; kn balagopal
You may also like this video

Exit mobile version