Site iconSite icon Janayugom Online

അകിറ: പുതിയ റാൻസംവേര്‍ ആക്രമണം

വിവരങ്ങള്‍ ചോര്‍ത്തി‍ മോചന ദ്രവ്യം ആവശ്യപ്പെടുന്ന അകിറ എന്ന റാൻസംവേര്‍ ആക്രമണത്തെ കരുതിയിരിക്കണമെന്ന് മുന്നറിയിപ്പ്. രാജ്യത്തെ സൈബര്‍ സുരക്ഷ സംബന്ധിച്ച കാര്യങ്ങള്‍ക്കായി രൂപീകരിച്ച ഇന്ത്യൻ കമ്പ്യൂട്ടര്‍ എനര്‍ജി റെസ്പോണ്‍സ് ടീം (സെര്‍ട്ട്-ഇന്‍) ആണ് വിഷയത്തില്‍ മുന്നറിയിപ്പുമായി രംഗത്തെത്തിയത്.
വിൻ‍ഡോസ്, ലിനക്സ് ഓപ്പറേറ്റിങ് സിസ്റ്റങ്ങളെ ഒരുപോലെ ഉന്നംവയ്ക്കുന്ന റാന്‍സംവേറാണ് അകിറയെന്ന് സെര്‍ട്ട്-ഇന്‍ വ്യക്തമാക്കുന്നു. സുപ്രധാന വിവരങ്ങള്‍ എന്‍ക്രിപ്റ്റ് ചെയ്ത് അവ തിരികെ നല്‍കുന്നതിനായി മോചനദ്രവ്യം ആവശ്യപ്പെടുന്ന രീതിയിലാണ് പ്രവര്‍ത്തനം. പണം നല്‍കിയില്ലെങ്കില്‍ തട്ടിപ്പിനിരയാകുന്നവരുടെ വിവരങ്ങള്‍ ഹാക്കര്‍മാര്‍ ഡാര്‍ക്ക് വെബ് ബ്ലോഗുകളില്‍ അപ്‌ലോഡ് ചെയ്യുന്നതായും ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ക്കുള്ള നിര്‍ദേശത്തില്‍ സെര്‍ട്ട്-ഇന്‍ വ്യക്തമാക്കി.
രാജ്യത്തെ സൈബര്‍ സുരക്ഷ, സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയല്‍, ഫിഷിങ്, ഹാക്കിങ് പോലുള്ള സൈബര്‍ ആക്രമണങ്ങള്‍ ചെറുക്കല്‍ എന്നിവയ്ക്കായി രൂപീകരിച്ച ഏജൻസിയാണ് സെര്‍ട്ട്-ഇന്‍.
ഉപയോക്താക്കള്‍ക്ക് അവരുടെ തന്നെ വിവരങ്ങള്‍ ഉപയോഗിക്കാൻ കഴിയാതെ വരികയും വിവരങ്ങള്‍ തിരികെ ലഭിക്കുന്നതിനായി മോചന ദ്രവ്യം ആവശ്യപ്പെടുകയും ചെയ്യുന്നവയാണ് കമ്പ്യൂട്ടറുകളെ ബാധിക്കുന്ന റാൻസംവേര്‍ എന്ന മാല്‍വേറുകള്‍. ഉപയോക്താക്കളുടെ വിവരങ്ങള്‍ പ്രത്യേകിച്ച് മള്‍ട്ടി ഫാക്ടര്‍ ഓതന്റിഫിക്കേഷൻ നല്‍കിയിട്ടില്ലാത്ത ഉപയോക്താക്കളുടെ വിവരങ്ങള്‍ അകിറ കൈവശപ്പെടുത്തുന്നതായും സെര്‍ട്ട്-ഇന്‍ അറിയിച്ചു.

Eng­lish Sum­ma­ry: CERT-In cau­tions inter­net users against Ran­somware ‘Aki­ra’ attack
You may also like this video;

Exit mobile version