വന്യമൃഗത്തേയും വെടിവച്ചു കൊല്ലാനുള്ള ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റിന്റെ ആഹ്വാനം ഭരണഘടനാ വിരുദ്ധവും രാജ്യത്തെ നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നതുമാണെന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ. ഉപദ്രവകാരികളായ പന്നികളെ കൊല്ലാൻ പ്രസിഡന്റിനു നൽകിയ ‘ഓണററി വൈൽഡ് ലൈഫ് വാർഡൻ അധികാരം’ റദ്ദാക്കാനും വനം അഡിഷനൽ ചീഫ് സെക്രട്ടറിക്ക് ശുപാർശ ചെയ്തു.
കാട്ടിൽ നിന്നു നാട്ടിലിറങ്ങുന്ന വന്യജീവികളെ കൊല്ലാൻ 20 പേരടങ്ങുന്ന എംപാനൽ ഷൂട്ടർമാരെ നിയോഗിക്കാൻ ചക്കിട്ടപാറ പഞ്ചായത്ത് ഭരണസമിതി യോഗം കഴിഞ്ഞയാഴ്ച തീരുമാനിച്ചിരുന്നു. നാളെ വീണ്ടും ഭരണസമിതി ചേർന്ന് തുടർനടപടികൾ സ്വീകരിക്കാനിരിക്കെയാണ് വനം വകുപ്പിന്റെ നടപടി.