ചക്കുപള്ളം ആറാം മൈല്‍ കൃഷിത്തോട്ടത്തില്‍ കരടി ഇറങ്ങി. ഇറങ്ങിയ കരടിയെ കണ്ടതോടെ ആളുകള്‍ പരിഭ്രാന്തിയില്‍. കൃഷിഭവന് സമീപം നടുവിലേവീട്ടില്‍ രതീഷ് എന്നയാളുടെ പറമ്പിലാണ് രാവിലെ എട്ടരയോടെ കരടിയെ കണ്ടത്. ഏലത്തിന് മരുന്നടിക്കാനായി ഇറങ്ങിയ ആളുകളാണ് കരടിയെ കണ്ടെത്തിയത്. ഏലത്തോട്ടത്തില്‍ മണ്‍തിട്ടക്കുള്ളില്‍ നിന്നും തേന്‍കൂട് പൊട്ടിക്കുന്നതിനിടയില്‍ കരടിയുടെ ശ്രദ്ധയില്‍പെടാതെ നിന്നതിനാലാണ് ആളുകള്‍ രക്ഷപ്പെട്ടതെന്ന് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അന്നക്കുട്ടി വര്‍ഗീസ് പറഞ്ഞു.
ഇതിനു തൊട്ടുപിന്നാലെ വനപാലകരെ വിവരമറിയിച്ചെങ്കിലും ഇവര്‍ എത്താന്‍ മണിക്കൂറുകള്‍ വൈകിയതായും നാട്ടുകാര്‍ ആരോപിച്ചു. ആറാം മൈല്‍, വലിയപാറ മേഖലകളില്‍ ഇതിനുമുമ്പും കരടിയുടെ സാന്നിധ്യം വീടിന് സമീപത്തും കൃഷിയിടങ്ങളിലും ഉണ്ടായിട്ടുണ്ട്. മുന്‍പ് രാത്രി സമയങ്ങളില്‍ ആണ് ഇവ കൃഷിയിടങ്ങളില്‍ എത്താറുണ്ടായിരുന്നത്. എന്നാലിപ്പോള്‍ പകല്‍ സമയത്തും വീടുകള്‍ക്ക് സമീപം കരടി എത്തിയതോടെ ആളുകള്‍ ആശങ്കയിലാണ്. വന്യമൃഗങ്ങള്‍ ജനവാസമേഖലയില്‍ കടക്കുന്നത് തടയാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പ്രാവശ്യം അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും ഇതുവരെ യാതൊരു നടപടിയും ഉണ്ടായില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
english summary;Chakkupallam The bear landed at the sixth mile
you may also like this video;