Site iconSite icon Janayugom Online

പീഡനക്കേസിൽ ചാലിയം കോസ്റ്റൽ ഇൻസ്‌പെക്ടർ കസ്റ്റഡിയിൽ

policepolice

ചാലിയം കോസ്റ്റൽ പൊലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്പെക്ടർ കൂട്ടബലാത്സംഗ കേസിൽ അറസ്റ്റിൽ. ഇൻസ്പെക്ടർ പി.ആർ.സുനുവിനെയാണ് തൃക്കാക്കര പൊലീസ് ചാലിയം കോസ്റ്റൽ സ്റ്റേഷനിലെത്തി അറസ്റ്റു ചെയ്തത്.ഇൻസ്പെക്ടർ സുനു ഉൾപ്പെടുന്ന സംഘം തൃക്കാക്കരയിൽ വച്ച് തന്നെ ബലാത്സംഗം ചെയ്തുവെന്ന വീട്ടമ്മയുടെ പരാതിയിൽ അന്വേഷണം നടത്തിയ ശേഷമാണ് തൃക്കാക്കര പൊലീസ് ചാലിയത്തെത്തി സുനുവിനെ അറസ്റ്റ് ചെയ്തത്. മെയ് മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. യുവതിയുടെ ഭർത്താവ് ഒരു തൊഴിൽ തട്ടിപ്പ് കേസിൽ പെട്ട് ജയിലിൽ കഴിയുകയാണ്. ഇത് മുതലെടുത്ത് സിഐ ഉൾപ്പെടുന്ന സംഘം ഭീഷണിപ്പെടുത്തി തന്നെ ബലാത്സംഗം ചെയ്തെന്നാണ് വീട്ടമ്മയുടെ പരാതി.കേസിൽ മൂന്നാം പ്രതിയാണ് സി ഐ സുനു. ക്ഷേത്ര ജീവനക്കാരനും വീട്ടുജോലിക്കാരിയും വീട്ടമ്മയുടെ ഭർത്താവിന്റെ സുഹൃത്തും ഉൾപ്പെടെ 6 പ്രതികളാണ് കേസിലുള്ളത്. കൊച്ചി മരട് സ്വദേശിയായ പി.ആർ.സുനു നേരത്തെയും ബലാത്സംഗ കേസിൽ പ്രതിയായിട്ടുണ്ട്. കഴിഞ്ഞ 7 മാസമായി പി.ആർ.സുനു കോസ്റ്റൽ പൊലീസ് സ്റ്റേഷനിൽ എസ്എച്ച്ഒ ആണ്. 

Eng­lish Sum­ma­ry: Chal­li­um Coastal Inspec­tor in cus­tody in mole sta­tion case

You may also like this video

Exit mobile version