Site iconSite icon Janayugom Online

വയനാട്ടില്‍ ശക്തമായ മഴയ്ക്ക് സാധ്യത: മഴവെള്ളപ്പാച്ചിലിന് സാധ്യത

കനത്ത മഴയ്ക്ക് സാധ്യതയെത്തുടര്‍ന്ന് വയനാട്ടിൽ കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് പുറപ്പെടുവിച്ചു. മലവെള്ളപ്പാച്ചിലിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പില്‍ പറയുന്നു. 20ാം തീയതി വരെ ഇടിയോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമായ ഹ്യൂം സെന്റര്‍ അറിയിച്ചത്. മലമേഖലകളിൽ മഴ ശക്തമാകുമെന്നും ചില മേഖലകളിൽ അതിതീവ്രമഴയ്ക്കും സാധ്യതയുണ്ടെന്നാണ് അറിയിച്ചത്. അതേസമയം, തിങ്കളാഴ്ച ഉച്ചയക്കു ശേഷം വയനാട്ടിൽ മഴ കനത്തു.

കടച്ചിക്കുന്ന്, വടുവൻചാൽ മേഖലയിൽ 3 മണിക്കൂറിനിടെ 100 മില്ലിമീറ്റ‍ർ മഴയാണ് ലഭിച്ചതെന്ന് ഹ്യൂം സെന്‍റർ അറിച്ചു. അഞ്ച് പഞ്ചായത്തുകളിലായി ഇപ്പോഴും അതിതീവ്ര മഴ പെയ്തുകൊണ്ടിരിക്കുകയാണ്. വയനാട് ദുരന്തം നടന്ന മേപ്പാടി, മൂപ്പൈനാട്, പഞ്ചായത്തുകളിലാണ് ഏറ്റവും കൂടുതൽ മഴ പെയ്യുന്നത്. 

Eng­lish Sum­ma­ry: Chance of heavy rain in Wayanad: Chance of flash floods

You may also like this video

Exit mobile version