Site icon Janayugom Online

കനത്തമഴയ്ക്ക് സാധ്യത; വിവിധ സംസ്ഥാനങ്ങളില്‍ ഓറഞ്ച് അലര്‍ട്ട്

വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. നിലവില്‍ പടിഞ്ഞാറന്‍ കാറ്റിന്റെ സ്വാധീനഫലമായി ഉത്തരേന്ത്യയിലും പഞ്ചാബിലും ഡല്‍ഹിയിലും കനത്തമഴയാണ് ലഭിച്ചു. ഡല്‍ഹിയില്‍ വരുംമണിക്കൂറുകളില്‍ മഴ കുറയും. എന്നാല്‍ തണുപ്പ് കൂടാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

പടിഞ്ഞാറന്‍ കാറ്റിന്റെ സ്വാധീനഫലമായി ജമ്മു കശ്മീര്‍, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളില്‍ കനത്തമഴയ്ക്ക് സാധ്യത. ഒഡീഷ, ഝാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളെയും പടിഞ്ഞാറന്‍ കാറ്റ് സ്വാധീനിക്കും. 

ചൊവ്വാഴ്ച മുതല്‍ വ്യാഴാഴ്ച വരെ ഈ സംസ്ഥാനങ്ങളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒഡീഷയില്‍ ഓറഞ്ച് അലര്‍ട്ട് ജാഗ്രതാനിര്‍ദേശമാണ് നല്‍കിയത്. ചൊവ്വാഴ്ചയും ബുധനാഴ്ചയും ഒഡീഷയില്‍ കനത്തമഴ ലഭിക്കുമെന്നാണ് പ്രവചനം. ഛത്തീസ്ഗഡ്, ഝാര്‍ഖണ്ഡ്, ഒഡീഷ എന്നിവിടങ്ങളില്‍ ആലിപ്പഴം വീഴ്ചക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു.

ENGLISH SUMMARY:Chance of heavy rain; Orange alert in var­i­ous states
You may also like this video

Exit mobile version