സംസ്ഥാനത്ത് അടുത്ത 24 മണിക്കൂറിൽ വ്യാപക മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇടിമിന്നല്‍ അപകടകാരികളായതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്.
മധ്യ കിഴക്കന്‍ അറബിക്കടലിന് മുകളില്‍ ന്യുനമര്‍ദ്ദം നിലനില്‍ക്കുന്നത്. ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നും തെക്കു കിഴക്കന്‍ ഇന്ത്യയിലേക്ക് വീശുന്ന കിഴക്കന്‍ കാറ്റിന്റെയും കോമാറിന്‍ മേഖലക്ക് മുകളില്‍ നിലനില്‍ക്കുന്ന ചക്രവാതച്ചുഴിയുടെയും സ്വാധീനഫലമായി സംസ്ഥാനത്ത് മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചത്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.8 മുതല്‍ 1.3 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
English Summary: Chance of rain at isolated places in the state
You may also like this video