Site iconSite icon Janayugom Online

‘ഇടിയോട് കൂടിയ മഴ, ശക്തമായ കാറ്റ്’; വരും മണിക്കൂറിൽ 5 ജില്ലകളിൽ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴക്ക് സാധ്യത. ഇന്ന് ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിപ്പില്ലെങ്കിലും കിഴക്കൻ മേഖലകളിൽ പരക്കെ മഴ കിട്ടും. മീൻപിടിത്തത്തിനുള്ള വിലക്ക് തുടരുകയാണ്. ഇനിയുള്ള ദിവസങ്ങളിൽ കാലവർഷം കൂടുതൽ മെച്ചപ്പെടും. നാളെ പത്തനംതിട്ട മുതൽ ഇടുക്കി വരെയുള്ള അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

അടുത്ത മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം, ബിപോർജോയ് ചുഴലിക്കാറ്റിന്‍റെ ഭീതി ഒഴിയുകയാണ്. ഇന്നലെ അർദ്ധരാത്രിയോടെ തീവ്രന്യൂനമർദ്ദമായി മാറിയ ബിപോർജോയ് വരുന്ന 6 മണിക്കൂറിനുള്ളിൽ ശക്തി കുറഞ്ഞ് ന്യൂനമർദ്ദമായി മാറും. ​ഗുജറാത്തിൽ നിന്നും രാജസ്ഥാനിന്റെ തെക്കുപടിഞ്ഞാറ് മേഖലകളിലേക്ക് പ്രവേശിച്ച ബിപോർജോയ് നിലവിൽ 10 കിമീ വേ​ഗതയിലാണ് സഞ്ചരിക്കുന്നത്.

eng­lish sum­ma­ry; Chance of rain in 5 dis­tricts in next hour
you may also like this video;

Exit mobile version