കേരളത്തില്‍ വീണ്ടും മഴ ശക്തമാകുന്നു. കേന്ദ്ര കാലാവസ്ഥ വകുപ്പ് വെള്ളിയാഴ്ച മൂന്ന് ജില്ലകളില്‍ യെല്ലൊ അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിലാണ് യെല്ലൊ അലേർട്ട് പ്രഖ്യാപിച്ചത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് യെല്ലോ അലേര്‍ട്ട് കൊണ്ട് അര്‍ത്ഥമാക്കുന്നത്. കന്യാകുമാരി തീരത്ത് ചൊവ്വാഴ്ച രാത്രി 11.30 വരെ 0.8 മുതല്‍ 1.0 മീറ്റര്‍ വരെ കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം വ്യക്തമാക്കി. ഇതിന്റെ ഭാഗമായി കടലാക്രമണത്തിനും സാധ്യതയുണ്ട്.
മഴക്ക് സാധ്യത; വെള്ളിയാഴ്ച മൂന്ന് ജില്ലകളില്‍ യെല്ലൊ അലേർട്ട്
