Site iconSite icon Janayugom Online

പുതിയ ഒമിക്രോൺ വകഭേദങ്ങൾക്ക് സാധ്യത; ആരോഗ്യ വിദഗ്ധർ

രാജ്യതലസ്ഥാനത്തെ കോവിഡ് കേസുകൾ വർധിക്കുന്നതിന് പിന്നിൽ പുതിയ വകഭേദങ്ങളാകാമെന്ന് ആരോഗ്യ വിദഗ്ധർ. ഒമിക്രോണിന്റെ പുതിയ വകഭേദങ്ങളുടെ സാധ്യത തള്ളിക്കളയാൻ കഴിയില്ലെന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ഒമിക്രോണിന് ആകെ എട്ട് വകഭേദങ്ങളാണുള്ളത്. ഐഎൽബിഎസിൽ വിവിധ സാമ്പിളുകൾ പരിശോധിച്ച് വരികയാണെന്ന് വിദഗ്ധർ അറിയിച്ചു.

ബിഎ. 2.12.1 ആണ് ഡൽഹിയിലെ പെട്ടെന്നുള്ള കോവിഡ് കുതിച്ചുചാട്ടത്തിന് കാരണമായ വകഭേദം. കൗമാരക്കാരിലാണ് ഇത് കൂടുതല്‍ പടരാനുള്ള സാധ്യത. പൂർണമായി കുത്തിവയ്പ് എടുക്കാത്തതിനാൽ കുട്ടികളിൽ അപകടസാധ്യത കൂടുതലാണെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. പൊതു ഇടങ്ങളിൽ നിർബന്ധമായും മാസ്ക് ധരിക്കണമെന്നും ആരോഗ്യ വിദഗ്ധർ ആവശ്യപ്പെടുന്നു.

രാജ്യതലസ്ഥാനമായ ഡൽഹിയിൽ കോവിഡ് കേസുകൾ അതിവേഗം വർധിക്കുകയാണ്. ഇന്നലെ സംസ്ഥാനത്ത് 1000‑ത്തിലധികം കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്.

നേരത്തെ ചില സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പുതിയ കേസുകൾ വർധിക്കുന്നത് നാലാം തരംഗത്തിലേക്ക് നയിക്കില്ലെന്ന് ഐസിഎംആർ മുൻ ചീഫ് സയന്റിസ്റ്റ് ഡോക്ടർ ആർ ഗംഗാഖേദ്കർ പറഞ്ഞിരുന്നു.

Eng­lish summary;chances for new omi­cron vari­ants; Health professionals

You may also like this video;

Exit mobile version