Site iconSite icon Janayugom Online

പാലക്കാട്‌ ഉപതെരഞ്ഞെടുപ്പ് പ്രചരണത്തിൽ അകറ്റി നിർത്തി , നേതൃത്വത്തിനെതിരെ ചാണ്ടി ഉമ്മൻ

പാലക്കാട്‌ ഉപതെരഞ്ഞെടുപ്പ് പ്രചരണത്തിൽ അകറ്റി നിർത്തിയതിൽ അതൃപ്തി പരസ്യമാക്കി ചാണ്ടി ഉമ്മൻ രംഗത്ത്. എംഎൽഎ മാർ ഉള്‍പ്പെടെ എല്ലാവർക്കും ചുമതലകൾ നൽകിയിട്ടും തനിക്ക് തനിക്ക് ചുമതല തന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. അന്ന് പറയേണ്ടെന്ന് കരുതിയതാണ്.ഇപ്പോഴും കൂടുതൽ കാര്യങ്ങൾ ഒന്നും പറയുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രചരണത്തിനായി ഒരു ദിവസം മാത്രമാണ് പലാക്കാട് പോയത്.

എല്ലാവരെയും ഒന്നിച്ചു നിർത്തി നേതൃത്വം മുന്നോട്ടുപോണ്ട് പോകണമെന്നും അദ്ദേഹം പറഞ്ഞു .പാർട്ടി പുനഃസംഘടനയില്‍ യുവാക്കൾക്ക് പ്രാതിനിധ്യം കിട്ടണം.കെ സുധാകരൻ കെപിസിസി പ്രസിഡന്റ് സ്ഥാനത്തു നിന്നും മാറണം എന്ന അഭിപ്രായം ഇല്ല.അത് ചർച്ച ചെയ്യാൻ പോലും പാടില്ല.എല്ലാവരെയും ചേർത്തുപിടിച്ചു കൊണ്ടുപോകണമെന്നും അദ്ദേഹം ആവര്‍ത്തിച്ചു

Exit mobile version