Site iconSite icon Janayugom Online

ചന്ദ്രബോസ് വധക്കേസ്; പ്രതി മുഹമ്മദ് നിഷാമിന് പരോൾ അനുവദിച്ച് ഹൈക്കോടതി

ചന്ദ്രബോസ് വധക്കേസ് പ്രതി മുഹമ്മദ് നിഷാമിന് 15 ദിവസത്തെ പരോൾ അനുവദിച്ച് ഹൈക്കോടതി. സർക്കാരിൻ്റെ എതിർപ്പ് കോടതി തള്ളുകയായിരുന്നു. സർക്കാർ വാദം പരോൾ അനുവദിക്കാതിരിക്കാൻ മതിയായ കാരണമല്ലെന്ന് ഡിവിഷൻ ബെഞ്ച് പറഞ്ഞു. സർക്കാരിന് യുക്തമായ വ്യവസ്ഥകൾ ചുമത്താമെന്നും ഹൈക്കോടതി അറിയിച്ചു. 2015 ജനുവരി 29ന് പുലര്‍ച്ചെയാണ് ശോഭാ സിറ്റിയുടെ ഗേറ്റ് തുറക്കാന്‍ വൈകിയെന്ന് ആരോപിച്ച് നിസാം ചന്ദ്രബോസിനെ മുഹമ്മദ് നിസാം കാറിടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നാലെ പ്രതിയായ നിസാമിനെ 24 വർഷത്തെ തടവും 80,30,000 രൂപ പിഴയും നൽകി ശിക്ഷിച്ചു.

Exit mobile version