Site iconSite icon Janayugom Online

ചന്ദ്രയാന്‍ 3: ലാന്‍ഡര്‍ വീണ്ടും സോഫ്റ്റ് ലാന്‍ഡ് നടത്തി

വിക്രം ലാൻഡറിനെ വീണ്ടും ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാൻഡിങ് നടത്തിച്ചതായി ഐഎസ്ആര്‍ഒ. ലാൻ‍ഡര്‍ 40 സെന്റീമീറ്റര്‍ ഉയര്‍ത്തി 30 മുതല്‍ 40 സെന്റീമീറ്റര്‍ മാറിയാണ് വീണ്ടും സോഫ്റ്റ് ലാൻഡ് ചെയ്തതെന്ന് സമൂഹമാധ്യമമായ എക്സില്‍ ഐഎസ്ആര്‍ഒ കുറിച്ചു. 

വിക്രം ലാൻഡറിന്റെ ക്യാമറ പകര്‍ത്തിയ ചിത്രങ്ങളും ഐഎസ്ആര്‍ഒ പുറത്തുവിട്ടു. ലാൻഡറിന്റെ എല്ലാ ഉപകരണങ്ങളും കൃത്യമായി പ്രവര്‍ത്തിക്കുന്നതായും ചാസ്തേ, ഇല്‍സേ എന്നീ പേലോഡുകളെ മടക്കി ലാൻഡര്‍ ഉയര്‍ത്തി സോഫ്റ്റ് ലാൻഡിങ് നടത്തിയ ശേഷം പുനര്‍വിന്യസിച്ചു. പ്രഗ്യൻ റോവര്‍ സ്ലീപ്പിങ് മോഡിലേക്ക് മാറ്റിയതായും ഐഎസ്ആര്‍ഒ അറിയിച്ചു. 

ചന്ദ്രയാൻ 3 അതിന്റെ പ്രഥമ കര്‍ത്തവ്യം പൂര്‍ത്തീകരിച്ചു കഴിഞ്ഞു. 200 ഡിഗ്രി വരെ താഴാൻ സാധ്യതയുള്ള ചന്ദ്രോപരിതലത്തിലെ തണുപ്പിനെ അതിജീവിക്കാൻ പ്രഗ്യൻ റോവറിനും വിക്രം ലാൻഡറിനും സാധിച്ചേക്കുമെന്നാണ് പ്രതീക്ഷയെന്നും ഐഎസ്ആര്‍ഒ പറഞ്ഞു.
ഭൂമിയിലെ 14 ദിനരാത്രങ്ങള്‍ക്ക് ശേഷം 22ന് വീണ്ടും സൂര്യനുദിക്കുമ്പോള്‍ ലാൻഡര്‍ പ്രവര്‍ത്തനസജ്ജമായേക്കുമെന്നാണ് ശാസ്ത്രജ്ഞര്‍ പ്രതീക്ഷിക്കുന്നത്. 

Eng­lish Summary:Chandrayaan 3: Lan­der soft lands again
You may also like this video

Exit mobile version