Site icon Janayugom Online

ചന്ദ്രയാന്‍-3 വിക്ഷേപണം 14ന്

ഇന്ത്യയുടെ ചാന്ദ്ര പര്യവേഷണ ദൗത്യം ചന്ദ്രയാന്‍-3 ന്റെ വിക്ഷേപണ തീയതി ഐഎസ്ആര്‍ഒ മാറ്റി. ഈ മാസം 13ന് പകരം 14ന് ഉച്ചകഴിഞ്ഞ് 2.35 ന് വിക്ഷേപണം നടക്കുന്ന രീതിയിലാണ് പുനഃക്രമീകരണം. വിക്ഷേപണ ജാലകം 14 മുതല്‍ 25 വരെയാക്കിയും പുനഃക്രമീകരിച്ചിട്ടുണ്ട്. നേരത്തെ ഇത് ജൂലൈ 12 മുതല്‍ 19 വരെയായിരുന്നു. 

ചന്ദ്രന്റെ പരിക്രമണ പാത നോക്കി പേടകത്തിന് ചന്ദ്രോപരിതലത്തില്‍ ഇറങ്ങുന്നതിന് അനുയോജ്യമായ സമയം ക്രമീകരിക്കാന്‍ വേണ്ടിയാണ് വിക്ഷേപണ വിന്‍ഡോയില്‍ മാറ്റം വരുത്തിയതെന്നാണ് ഐഎസ്ആര്‍ഒ അറിയിച്ചിരിക്കുന്നത്. അടുത്ത മാസം 23ന് അർധരാത്രിയാണ് ചന്ദ്രയാൻ ചന്ദ്രനിൽ ഇറങ്ങുകയെന്നും ഐഎസ്ആർഒ സ്ഥിരീകരിച്ചിട്ടുണ്ട്.

ചന്ദ്രയാന്‍-3 പേടകം വിക്ഷേപണ വാഹനമായ എല്‍വിഎം-3ല്‍ സംയോജിപ്പിക്കുന്ന ജോലികള്‍ പൂര്‍ത്തിയായി. ഇന്നലെ രാവിലെ വിക്ഷേപണ വാഹനം ശ്രീഹരിക്കോട്ടയിലെ വിക്ഷേപണത്തറയിലേക്ക് മാറ്റി. വിക്ഷേപണ റിഹേഴ്‌സലിന് ശേഷം കൗണ്ട്ഡൗണ്‍ ആരംഭിക്കും.

Eng­lish Summary:Chandrayaan‑3 launch on 14
You may also like this video

Exit mobile version