Site iconSite icon Janayugom Online

ചന്ദ്രയാൻ 3 ഭ്രമണപഥം വിട്ട് ചന്ദ്രനരികിലേക്ക്

ചാന്ദ്രയാൻ 3 ചന്ദ്രനിലേക്ക്‌ കുതിച്ചു.3.69 ലക്ഷം കിലോമീറ്റർ പിന്നിട്ട്‌ ശനിയാഴ്‌ച പേടകം ചാന്ദ്രവലയത്തിലേക്ക്‌ കടക്കും.
ഭൂഗുരുത്വവലയം ഭേദിച്ച പേടകം ചന്ദ്രന്റെ ഭ്രമണ പഥം ലക്ഷ്യമാക്കി നീങ്ങാൻ തുടങ്ങി. ട്രാന്‍സ് ലൂണാര്‍ ഇന്‍ജെക്ഷന്‍ വിജയകരമായി പൂർത്തീകരിച്ചാണ് ചന്ദ്രയാൻ 3 ഭൂമിയുടെ ഭ്രമണപഥം വിട്ടത്. 1,27,609 കിലോമീറ്ററിൽനിന്ന്‌ പഥത്തിൽ 284 കിലോമീറ്റർ അടുത്തെത്തിയപ്പോഴായിരുന്നു ഇത്‌.

ജൂലൈ 14‑ന് വിക്ഷേപിച്ച ചന്ദ്രയാൻ മൂന്ന് ഇത്രയും നാൾ ഭൂഗുരുത്വ ബലത്തിന്റെ സ്വാധീനത്തിലായിരുന്നു.
ഇനിയുള്ള ദിവസങ്ങളിൽ ത്രസ്‌റ്ററുകൾ പലതവണ ജ്വലിപ്പിച്ച്‌ പാത തിരുത്തും. ചന്ദ്രന്റെ ആകർഷണത്തിലേക്ക്‌ കടക്കുംമുമ്പ്‌ പേടകത്തിന്റെ വേഗം കുറയ്ക്കും. 172 –- 18, 058 കിലോമീറ്റർ ദീർഘവൃത്ത പഥത്തിലാകും ആദ്യ ദിനങ്ങളിൽ ചന്ദ്രനെ ചുറ്റുക. പിന്നീട്‌ നാല്‌ ദിവസങ്ങളിലായി പഥം താഴ്‌ത്തി നൂറുകിലോമീറ്ററിൽ എത്തിക്കും. 23ന്‌ ചന്ദ്രനിൽ സോഫ്‌റ്റ്‌ ലാൻഡ്‌ ചെയ്യിക്കുകയാണ്‌ ലക്ഷ്യം. 

Eng­lish Sum­ma­ry; Chan­drayaan 3 leaves orbit and heads to the moon

You may also like this video

Exit mobile version