Site icon Janayugom Online

ചന്ദ്രയാന്‍ 3; റോവര്‍ ചന്ദ്രനിലിറങ്ങുന്ന വീഡിയോ പുറത്ത് വിട്ട് ഐഎസ്ആര്‍ഒ

രാജ്യത്തിന്‍റെ അഭിമാനമായ ചന്ദ്രയാന്‍ മൂന്നിലെ റോവര്‍ ചന്ദ്രനില്‍ പ്രയാണം തുടങ്ങി. റോവര്‍ ലാന്‍ഡറില്‍ നിന്ന് ചന്ദ്രന്‍റെ പ്രതലത്തിലേക്ക് ഇറങ്ങുന്നതും സഞ്ചരിക്കുന്നതുമായ ദൃശ്യങ്ങളാണ് ഇപ്പോള്‍ ഐഎസ്ആര്‍ഒ പുറത്തുവിട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം ലാന്‍ഡിംഗ് സമയത്തെ ദൃശ്യങ്ങള്‍ ഐഎസ്ആര്‍ഒ ട്വീറ്റ് ചെയ്തിരുന്നു.

ലോകമെമ്പാടുമുള്ള രാജ്യങ്ങള്‍ ഇതിനോടകം ഇന്ത്യയെ അഭിനന്ദിച്ച് രംഗത്തെത്തി. ചന്ദ്രന്‍റെ ദക്ഷിണ ദ്രുവത്തിലേക്ക് പേടകമിറക്കുന്ന ലോകത്തെ ആദ്യ രാജ്യമാണ് ഇന്ത്യ. ചന്ദ്രനില്‍ പേടകമിറക്കുന്ന നാലാമത്തെ രാജ്യവും. ചന്ദ്രയാന്‍2 ലക്ഷ്യത്തിന് തൊട്ടുമുമ്പ് തകര്‍ന്നെങ്കിലും അതില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ടാണ് ചന്ദ്രയാന്‍ മൂന്ന് രൂപകല്‍പന ചെയ്തത്.

Eng­lish Summary:Chandrayaan 3; Rover with Indi­an seal, ISRO releas­es video

You may also like this video

Exit mobile version