ചന്ദ്രോപരിതലം തൊട്ട ചന്ദ്രയാൻ 3 ന്റെ വിക്രം ലാൻഡർ പകർത്തിയ ചിത്രങ്ങൾ ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ഇസ്രോ) പുറത്തുവിട്ടു. ലാൻഡർ ഹോറിസോണ്ടൽ വെലോസിറ്റി ക്യാമറ പകർത്തിയ ചിത്രങ്ങളാണ് ഐഎസ്ആർഒ പുറത്തുവിട്ടത്.
ചന്ദ്രയാൻ 3 ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്നതിനിടെ പകർത്തിയ ചിത്രങ്ങളാണ് ഇസ്രോ പുറത്തുവിട്ടത്. ലാൻഡറിൻ്റെ കാലുകളുടെ നിഴലൂം കൂടി കാണാവുന്ന ചിത്രങ്ങളാണ് പുറത്തുവന്നത്. ലാൻഡിങ് നടന്നപ്പോഴുണ്ടായ പൊടിപടലങ്ങൾ നീങ്ങിയതോടെ കൂടുതൽ ചിത്രങ്ങൾ വൈകാതെ പുറത്തുവിടും.വിക്രം ലാൻഡറിൽ നിന്നുള്ള ബന്ധം ബെംഗളൂരുവിലെ ഇസ്ട്രാകുമായി പുനഃസ്ഥാപിച്ചതായി ഇസ്രോ അറിയിച്ചു. ഇന്ത്യയുടെ ചന്ദ്ര ദൗത്യമായ ചന്ദ്രയാൻ 3 ബുധനാഴ്ച വൈകീട്ട് 6.03ന് ചന്ദ്രനിൽ വിജയകരമായി സോഫ്റ്റ് ലാൻഡിങ് നടത്തുകയായിരുന്നു. നേരത്തെ നിശ്ചയിച്ച സമയത്ത് തന്നെയാണ് ലാൻഡിങ് വിജയകരമായി നടന്നത്. ഇതോടെ ചന്ദ്രന്റെ ദക്ഷിണധ്രുവ മേഖലയിൽ ലാൻഡിങ് നടത്തുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറി.
ചന്ദ്രോപരിതലത്തിലെ ജലസാന്നിധ്യം, ജലസ്രോതസ്സുകൾ, മനുഷ്യ പര്യവേഷണത്തിനുള്ള സാധ്യതകൾ എന്നിവയാണ് ചന്ദ്രയാൻ 3 പ്രധാനമായും പഠിക്കുക. ദൗത്യം വിജയിച്ചതോടെ അമേരിക്ക, സോവിയറ്റ് യൂണിയൻ, ചൈന എന്നീ രാജ്യങ്ങൾക്ക് ശേഷം ചന്ദ്രനിൽ വിജയകരമായി ലാൻഡിങ് നടത്തുന്ന രാജ്യമായി ഇന്ത്യ. ജൂലൈ പതിനാലിന് ഉച്ചകഴിഞ്ഞ് 2.35നാണ് ചന്ദ്രയാൻ 3 പേടകം ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പെയ്സ് സെൻ്ററിൽ നിന്ന് മാർക് 3 റോക്കറ്റിൽ കുതിച്ചുയർന്നത്.
English summary; Chandrayaan 3 touches the lunar surface; First pictures released, information shared by ISRO
you may also like this video;