Site iconSite icon Janayugom Online

വാനും മിനിലോറിയും കൂട്ടിയിടിച്ച് അപകടം വാൻ ഡ്രൈവർക്ക് പരിക്ക്

 

തെങ്ങണയിൽ വാനും മിനിലോറിയും കൂട്ടിയിടിച്ച് അപകടം,വാൻ ഡ്രൈവർക്ക് പരിക്ക്. തിരുവനന്തപുരം ചെങ്കൽ മരിയാപുരം നിഷാഭവനിൽ വിൻസെന്റ് (57) ആണ് പരിക്കേറ്റത്. ഇന്നലെ വൈകുന്നേരം മൂന്നരയോടെ പരുന്തുരുത്തി ഏറ്റുമാനൂർ ബൈപ്പാസ് റോഡിൽ തെങ്ങണ വട്ടച്ചാൽ പടിക്ക് സമീപമായിരുന്നു അപകടം. വാനിൽ എതിർദിശയിൽ എത്തിയ മിനിലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വിൻസെന്റ് വാനിനുള്ളിൽ കുടുങ്ങിപ്പോയി. വിവരം അറിഞ്ഞ് തൃക്കൊടിത്താനം പൊലീസ്, ചങ്ങനാശേരി അഗ്നിശമനസേന സ്ഥലത്തെത്തി. വാനിൽ കുടുങ്ങിയ വിൻസെന്റിനെ സ്റ്റേഷൻ ഓഫീസർ സജിമോന്റെ നേതൃത്വത്തിലുളള സംഘം ഹൈഡ്രോളിക് മെഷീൻ ഉപയോഗിച്ചാണ് പുറത്തെടുത്തത്. തുടർന്ന് ചെത്തിപ്പുഴയിലെ സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിൻസെന്റിന്റെ കാലിന് ഗുരുതര പരിക്കേറ്റു. അപകടത്തെ തുടർന്ന് വാഹനങ്ങളുടെ മുൻവശം പൂർണ്ണമായി തകർന്നു. അപകടത്തെ തുടർന്ന് റോഡിൽ ഗതാഗതതടസ്സവും നേരിട്ടു.

Exit mobile version