Site iconSite icon Janayugom Online

മോഡി സര്‍ക്കാരിന്‍റെ ന്യൂനപക്ഷ വേട്ടക്കെതിരെ ചങ്ങനാശേരി അതിരൂപതയും

മോഡി സര്‍ക്കാരിന്റെ ന്യൂനപക്ഷവേട്ടക്കെതിരേ ശക്തമായ വിമര്‍ശനവുമായി ചങ്ങനാശ്ശേരി അതിരൂപതയും.ഓഗസ്റ്റ് ലക്കം പുറത്തിറങ്ങുന്ന കുടുംബ ജ്യോതി മാഗസിനിലാണ് മോഡി സര്‍ക്കാരിന്‍റെ ന്യൂനപക്ഷ വേട്ടയ്ക്ക് എതിരെ ശക്തമായലേഖനങ്ങളള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ് മാഗസിന്‍.

വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ അധികാരം പിടിച്ചത് പോലെ കേരളത്തിലും രാഷ്ട്രീയ നേട്ടം ഉണ്ടാക്കാന്‍ സഭയുമായി സൗഹൃദം സ്ഥാപിച്ചിരുന്നതായും ലേഖനത്തില്‍ പരാമര്‍ശമുണ്ട്.70000 ത്തോളം ഭവനങ്ങളില്‍ എത്തുന്ന ചങ്ങനാശ്ശേരി അതിരൂപതയുടെ ഔദ്യോഗിക കുടുംബ പ്രസിദ്ധീകരണമായ കുടുംബ ജ്യോതി മാഗസിനിലാണ് കേന്ദ്രം ഭരിക്കുന്ന മോഡി സര്‍ക്കാരിന് എതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിട്ടുള്ളത്.

മോഡി ഭരണത്തിനും ബിജെപിയുടെ വര്‍ഗ്ഗീയ അജണ്ടകള്‍ക്കുമെതിരേ നിശിത വിമര്‍ശനം ഉന്നയിക്കുന്ന ആറ് ലേഖനങ്ങളാണ് മാഗസിനില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രിസ്ത്യന്‍ വോട്ടുകള്‍ നേടി ഭരണം പിടിച്ചതു പോലെ കേരളത്തിലും രാഷ്ട്രീയ നേട്ടം ഉണ്ടാക്കാന്‍ ബിജെപി ശ്രമിച്ചു.

ഇതിന്റെ ഭാഗമായി സീറോ മലബാര്‍ സഭയുമായി ഈസ്റ്റര്‍ ദിനത്തോടനുബന്ധിച്ച് ബിജെപി സൗഹാര്‍ദം ഉണ്ടാക്കി. എന്നാല്‍ പുതിയ സാഹചര്യത്തില്‍ ഈ സൗഹൃദം സഭ പൂര്‍ണമായും തള്ളിയിരിക്കുകയാണെന്നും ലേഖനത്തില്‍ പ്രതിപാദിക്കുന്നുണ്ട്.

നാണമാകുന്നു നിങ്ങളെ യോര്‍ത്ത് എന്നാണ് ജോസ് ആന്‍ഡ്രൂസ് തന്റെ ലേഖനത്തിന് തലക്കെട്ട് നല്‍കിയിരിക്കുന്നത്. എസ്ബി കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഫാ.ഡോ.ജോസ് ജോര്‍ജ്ജ് ആണ് കുടുംബ ജ്യോതി മാഗസിന്റെ ചീഫ് എഡിറ്റര്‍. ബിഷപ്പുമാരായ മാര്‍ തോമസ് തറയില്‍ , മാര്‍ തോമസ് പാടിയത്ത് എന്നിവര്‍ പത്രാധിപ സമിതിയിലുണ്ട്. മണിപ്പൂര്‍ വിഷയം കേന്ദ്ര സര്‍ക്കാരിന് എതിരെ ക്രൈസ്തവര്‍ക്കിടയില്‍ സൃഷ്ടിച്ചിരിക്കുന്ന പ്രതിഷേധമാണ് ലേഖനങ്ങളിലൂടെ പുറത്ത് വരുന്നത്.

Eng­lish Summary:
Changanassery arch­dio­cese against Modi gov­ern­men­t’s minor­i­ty hunting

You may also like this video:

Exit mobile version