ചങ്ങാനാശേരിയിലെദൃശ്യം മോഡല്‍ കൊലപാതകത്തിന് പിന്നില്‍ കാരണം കൊല്ലപ്പെട്ട ബിന്ദു മോന് ഭാര്യയുമായി ബന്ധമുണ്ടെന്ന മുഖ്യപ്രതി മുത്തുകുമാറിന്റെ സംശയമാണെന്ന് പൊലീസ്. പോലീസ് കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പരാമര്‍ശിച്ചിട്ടുള്ളത്. മുത്തുകുമാര്‍ രണ്ടും മൂന്നും പ്രതികളായ ബിനോയ്, ബിബിന്‍ എന്നീ വരുമായി ചേര്‍ന്ന് ഫോണിലൂടെ ഗൂഢാലോചന നടത്തിയിരുന്നു. സെപ്റ്റബര്‍ 26-ാം തീയതി വിളിച്ചു വരുത്തി കൊലപ്പെടുത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരുമിച്ച് മദ്യപിച്ച ശേഷം ബിന്ദു മോനെ പ്രതികള്‍ മൂന്ന് പേരും ചേര്‍ന്ന് ക്രൂരമായി മര്‍ദിക്കുകയും.
മൃതദേഹം കുഴിച്ചിടുന്നതിനും ബൈക്ക് തോട്ടില്‍ ഉപേക്ഷിക്കുന്നതിനും രണ്ടും മൂന്നും പ്രതികള്‍ മുത്തുകുമാറിനെ സഹായിച്ചെന്നും അന്വേഷണ സംഘം റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
English Summary:Changanassery Drishyam model’s murder updation
You may also like this video