Site iconSite icon Janayugom Online

പുതുവത്സരത്തിൽ തീവണ്ടി സമയത്തില്‍ മാറ്റം

ജനുവരി ഒന്നു മുതൽ തീവണ്ടി യാത്രയിൽ മാറ്റം. 17229/17230 തിരുവനന്തപുരം — സെക്കന്ദരാബാദ് ശബരി എക്സ് പ്രസ്സ് ഷൊർണ്ണൂർ ഒഴിവാക്കിയാകും ഓടുന്നത്. അതിന് പകരമായി ഈ വണ്ടി വടക്കാഞ്ചേരിയിൽ നിർത്തും. എല്ലാദിവസവും വടക്കോട്ടുള്ള യാത്രയിൽ തൃശൂരിൽ 12.37നും വടക്കാഞ്ചേരിയിൽ 12.59നും എത്തുന്ന വണ്ടി മടക്കയാത്രയിൽ വടക്കാഞ്ചേരിയിൽ 10.14നും തൃശൂരിൽ 10.35നും എത്തിച്ചേരും. 

നിലവിൽ ആഴ്ചയിൽ രണ്ട് ദിവസം മാത്രം ഓടുന്ന 18189/18190 ടാറ്റ‑എറണാകുളം എക്സ് പ്രസ്സ് ജനുവരി ഒന്നു മുതൽ ആഴ്ചയിൽ അഞ്ച് ദിവസം സർവ്വീസ് നടത്തും. വടക്കോട്ടുള്ള യാത്രയിൽ ഞായർ, തിങ്കൾ, ബുധൻ, വ്യാഴം, ശനി ദിവസങ്ങളിൽ തൃശൂരിൽ 8.37ന് എത്തുന്ന വണ്ടി മടക്കയാത്രയിൽ തിങ്കൾ, ചൊവ്വ, വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ തൃശൂരിൽ 23.55ന് എത്തിച്ചേരും.
16605/16606 ഏറനാട് എക്സ്പ്രസ്സ് തിരുവനന്തപുരത്തിനും നാഗർ കോവിലിനുമിടയിൽ ഓടില്ല. ഏറനാട് എക്സ്പ്രസ് നാഗർ കോവിലിന് പകരം തിരുവനന്തപുരത്ത് യാത്ര അവസാനിപ്പിയ്ക്കുകയും അവിടെ നിന്ന് പുറപ്പെടുകയും ചെയ്യും.

Eng­lish Sum­ma­ry: Change in train tim­ings in the New Year

You may also like this video

Exit mobile version