Site icon Janayugom Online

മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് ആറു ജില്ലകളില്‍ ശക്തമായ മഴ

സംസ്ഥാനത്ത് മഴമുന്നറിയിപ്പില്‍ മാറ്റം. ഇന്ന് ആറു ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. നേരത്തെ നാലുജില്ലകളിലാണ മഴ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.പത്തനംതിട്ട,ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകള്‍ക്ക് പുറമേ തിരുവനന്തപുരം കൊല്ലം ജില്ലകളില്‍ കൂടിടാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്.

ചുഴലിക്കാറ്റിന്റെയും ചക്രവാതച്ചുഴിയുടെയും സ്വാധീനഫലമായാണ് കേരളത്തില്‍ മഴ ലഭിക്കുന്നത്. വ്യാഴാഴ്ച വരെ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഈ മാസം അവസാനം കാലവര്‍ഷം എത്തുന്നതോടെ അടുത്ത മാസവും മഴ തുടരാനാണ് സാധ്യത.നാളെയും ചൊവ്വാഴ്ചയും മഴ തുടരുമെങ്കിലും സംസ്ഥാനത്ത് എവിടെയും മഴ മുന്നറിയിപ്പ് ഇല്ല.

ബുധനാഴ്ചയോടെ തെക്കന്‍ ജില്ലകളിലും മധ്യകേരളത്തിലും മഴ ശക്തമാകുമെന്നും കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു.ജാഗ്രതയുടെ ഭാഗമായി ബുധനാഴ്ചയും വ്യാഴാഴ്ചയും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് യെല്ലോ അലര്‍ട്ട് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

Eng­lish Summary:
Change in warn­ing, heavy rain in six dis­tricts today

You may also like this video:

Exit mobile version