Site iconSite icon Janayugom Online

രാജ്യത്ത് വിവിധ ഇടങ്ങളില്‍ ഗവര്‍ണര്‍ മാറ്റം: അയോധ്യ വിധി പറഞ്ഞ ജഡ്ജി ഇനി ആന്ധ്ര ഗവര്‍ണര്‍

govgov

അയോധ്യ കേസില്‍ വിധി പറഞ്ഞ ബെഞ്ചിൽ അംഗമായിരുന്ന ജസ്റ്റിസ് അബ്ദുൽ നസീര്‍ ഉള്‍പ്പെടെ രാജ്യത്ത് 13 ഇടങ്ങളില്‍ ഗവര്‍ണര്‍മാരെ നിയമിച്ചു. അബ്ദുള്‍ നസീര്‍ ആന്ധ്രപ്രദേശ് ​ഗവർണറായി. കരസേനയിലെ മുൻ ബ്രിഗേഡിയർ ബി ഡി മിശ്രയെ ലഡാക്കിലെ പുതിയ ലഫ്. ഗവർണറായി നിയമിച്ചു. അരുണാചൽപ്രദേശിലെ ഗവർണറായിരുന്നു ബി ഡി മിശ്ര. മേഘാലയുടെ അധിക ചുമതലയും ബി ഡി മിശ്രയ്ക്ക് ഉണ്ടായിരുന്നു. ലഫ്. ഗവർണറായിരുന്ന രാധാകൃഷ്ണ മാഥൂറിനെ മാറ്റിയാണ് ബി ഡി മിശ്രയെ ലഡാക്കിൽ ലഫ്. ഗവർണറായി നിയമിച്ചത്.

മഹാരാഷ്ട്ര ഗവര്‍ണറായി ജാര്‍ഖണ്ഡ് ഗവര്‍ണര്‍ രമേശ് ബയ്സിനെ നിയമിച്ചു. സി പി രാധാകൃഷ്ണനാണ് പുതിയ ജാര്‍ഖണ്ഡ് ഗവര്‍ണര്‍. ലഫ്. ജനറല്‍ കൈവല്യ ത്രിവിക്രം പര്‍നായിക് അരുണാചല്‍ പ്രദേശില്‍ ഗവര്‍ണറാകും. അരുണാചല്‍ പ്രദേശ് ഗവര്‍ണര്‍ ബ്രിഗേഡിയര്‍ ബി.ഡി.മിശ്രയെ ലഡാക്ക് ലഫ്. ഗവര്‍ണറാക്കി. ലക്ഷ്മണ്‍ പ്രസാദ് ആചാര്യയാണ് സിക്കിമിന്റെ പുതിയ ഗവര്‍ണര്‍. ഗുലാം ചന്ദ് കഠാരിയ അസമിലും ശിവ പ്രതാവ് ശുക്ല ഹിമാചല്‍ പ്രദേശിലും ഗവര്‍ണര്‍മാരാകും. ഛത്തീസ്ഗഡ് ഗവര്‍ണറായിരുന്ന അനുസൂയ ഉയിക്യെയെ മണിപ്പുരിലേക്കു മാറ്റി. മണിപ്പുര്‍ ഗവര്‍ണര്‍ ലാ. ഗണേശനെ നാഗാലാന്‍ഡില്‍ നിയമിച്ചു. ബിഹാര്‍ ഗവര്‍ണര്‍ ഫാഗു ചൗഹാനെ മേഘാലയയിലേക്കു മാറ്റി. ഹിമാചല്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കറിനാണു ബീഹാറിലേക്കു വരുന്നത്. ആന്ധ്രപ്രദേശ് ഗവര്‍ണറായിരുന്ന ബിശ്വഭൂഷണ്‍ ഹരിചന്ദ്രനെ ഛത്തീസ്ഗഡിലേക്കു മാറ്റി. 

ബിജെപി രാഷ്ട്രീയവുമായി ചേ‍ർന്ന് നിൽക്കുന്ന നേതാക്കളെയാണ് ​ഗവർണർമാരായി നിയമിച്ചിരിക്കുന്നത്. അതേസമയം മലയാളി ​ഗവർണർമാർക്ക് മാറ്റമില്ല. ​ഗോവ ​ഗവർണറായി ശ്രീധരൻ പിള്ളയും പശ്ചിമ ബം​ഗാൾ ​ഗവർണറായി സിവി ആനന്ദ ബോസും തുടരുമെന്നാണ് നിയമനങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. 

Eng­lish Sum­ma­ry: Change of gov­er­nors in var­i­ous places in the coun­try: The judge who gave the Ayo­d­hya ver­dict is now the gov­er­nor of Andhra

You may also like this video

Exit mobile version