Site icon Janayugom Online

അരിക്കൊമ്പനെ മാറ്റല്‍; ആശയക്കുഴപ്പത്തിനില്ല: മന്ത്രി

arikomban

അരിക്കൊമ്പനെ ചിന്നക്കനാലിൽ നിന്ന് മാറ്റുന്നത് സംബന്ധിച്ച് കൂടുതൽ ആശയക്കുഴപ്പങ്ങൾ ഉണ്ടാക്കാൻ സർക്കാർ ആഗ്രഹിക്കുന്നില്ലെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍. കോടതിയുടെ നിർദ്ദേശ പ്രകാരം മുന്നോട്ട് പോകും. അരിക്കൊമ്പനെ സർക്കാർ മാറ്റാനായി കണ്ടെത്തിയ സ്ഥലം കോടനാടായിരുന്നു. പറമ്പിക്കുളവും കോടനാടും ഇനി പരിഗണിക്കേണ്ടതില്ലെന്ന് കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ഈ വിധി നിലനിൽക്കുന്ന സാഹചര്യത്തിൽ ഇവ രണ്ടുമല്ലാത്ത സ്ഥലമാണ് കണ്ടെത്തുക. വിദഗ്ദ സമിതിതന്നെ മറ്റൊരു സ്ഥലം നിർദ്ദേശിക്കുന്നതാണ് ഉചിതമെന്നാണ് സർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. മൂന്നാറില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Eng­lish Sum­ma­ry: chang­ing the Arikom­ban; No con­fu­sion: Minister

You may also like this video

Exit mobile version