Site icon Janayugom Online

എമിഗ്രേഷൻ ഓഫീസർ ചമഞ്ഞ് തട്ടിപ്പ്: ഒരാൾ പിടിയിൽ

എമിഗ്രേഷൻ ഉദ്യോഗസ്ഥൻ ചമഞ്ഞ് നെടുമ്പാശേരി വിമാനത്താവളത്തിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ യുവാവ് അറസ്റ്റിൽ.
കോട്ടയം തിരുവാർപ്പ് ചേറുവിള വീട്ടിൽ ബിനുരാജി (39) നെയാണ് നെടുമ്പാശേരി പൊലീസ് അറസ്റ്റ് ചെയ്തത്. കോട്ടയം സ്വദേശി അജിത് കുമാറിന്റെ പരാതിയിലാണ് അറസ്റ്റ്. അജിത് കുമാറിന് എയർപോർട്ടിൽ ഡ്രൈവറുടെ സ്ഥിരം ജോലി വാഗ്ദാനം ചെയ്ത് പല പ്രാവശ്യമായി ഇരുപതിനായിരം രൂപ വാങ്ങി കബളിപ്പിക്കുകയായിരുന്നു. 

ജോലി നൽകാമെന്ന് പറഞ്ഞ് പണം വാങ്ങിയവരെ എയർപോർട്ടിന് സമീപമുള്ള ലോഡ്ജുകളിൽ താമസിപ്പിക്കും. ഇവരെ ലോഡ്ജിൽ നിർത്തി എയർപോർട്ടിൽ ഉദ്യോഗസ്ഥനെ കണ്ടിട്ടു വരുമെന്ന് പറഞ്ഞ് പോവുകയും, ലീവാണെന്നും മറ്റുമുള്ള ഓരോ കാരണങ്ങൾ പറഞ്ഞ് തിരികെ വരികയുമാണ് പതിവ്. ജോലി ലഭിക്കാതെ വന്നപ്പോൾ ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിന് പരാതി നൽകി. തുടർന്ന് നടന്ന അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്. 

നിരവധി പേരുടെ പക്കൽ നിന്ന് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയിട്ടുണ്ടെന്നാണ് സൂചന. ഇയാൾ കുറച്ച് കാലം എയർപോർട്ടിൽ ടാക്സി ഡ്രൈവർ ആയിരുന്നു. എമിഗ്രേഷനിലാണ് ജോലി എന്നാണ് പറഞ്ഞിരുന്നത്. ഇൻസ്പെക്ടർ പി എം ബൈജു, എസ്. ഐ പി പി സണ്ണി, എസ്സിപിഒ നവീൻ ദാസ്, സിപിഒ പി. ബി. കുഞ്ഞുമോൻ തുടങ്ങിയവരാണ് അന്വേഷണസംഘത്തിലുള്ളത്. 

Eng­lish Sum­ma­ry: cheat as Immi­gra­tion offi­cer : One arrested
You may also like this video

Exit mobile version