കുനോ ദേശീയോദ്യാനത്തിൽ ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിച്ച ചീറ്റകളിൽ ഒരെണ്ണം കൂടി ചത്തു. ദക്ഷ എന്ന് പേരിട്ടിരുന്ന പെൺ ചീറ്റയാണ് ചത്തത്. മറ്റ് ചീറ്റകളുമായി ഏറ്റുമുട്ടിയാണ് മരണമെന്ന സൂചനയുണ്ട്. ദക്ഷിണാഫ്രിക്കയിൽ നിന്നും നമീബിയയിൽ നിന്നും കൊണ്ടുവന്നതിന് ശേഷം കൂനോയിൽ ചാവുന്ന മൂന്നാമത്തെ ചീറ്റയാണിത്. ഇരുപത് ചീറ്റകളെയാണ് ദേശീയോദ്യാനത്തിലേക്ക് കൊണ്ടുവന്നത്. അതിൽ രണ്ടെണ്ണം മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ചത്തിരുന്നു.
ഇന്ത്യയിലേക്ക് കൊണ്ടുവന്ന സാക്ഷ എന്ന ചീറ്റ വെള്ളം കിട്ടാത്തതിനെ തുടര്‍ന്ന് വൃക്ക തകരാറിലായി മാർച്ചിലാണ് ചത്തത്. ഉദയ് എന്ന ചീറ്റ ഏപ്രിലിലും അസുഖം ബാധിച്ച് ചത്തു. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ നമീബിയയിൽ നിന്ന് എത്തിച്ച എട്ട് ചീറ്റകളെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് മധ്യപ്രദേശിലെ കൂനോ നാഷണൽ പാർക്കില്‍ തുറന്ന് വിട്ടത്. കഴിഞ്ഞ ഫെബ്രുവരിയിൽ ദക്ഷിണാഫ്രിക്കയിൽ നിന്ന് 12 ചീറ്റകളെ കൂടി ഇന്ത്യ കൂനോ നാഷണൽ പാർക്കിലേക്ക് എത്തിച്ചിരുന്നു.
English Sammury: cheetah named Daksha also died in Kuno National Park