ഇന്ത്യന്‍ നിര്‍മ്മിത ചുമമരുന്നിനെതിരെ ഇറാഖിലും പരാതി. കുട്ടികള്‍ക്ക് നല്‍കിവരുന്ന കഫ്സിറപ്പിനെതിരെ വിവിധരാജ്യങ്ങളില്‍ നിന്ന് പരാതി ഉയര്‍ന്നതിന് പിന്നാലെയാണ് ഇത്. വാലിഷുവര്‍ എല്‍എല്‍സി എന്ന അമേരിക്കന്‍ ലബോറട്ടിയുടെ പരിശോധനയില്‍ മരുന്നില്‍ അനുവദനീയമായതിലും അളവില്‍ പദാര്‍ത്ഥങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു. ബ്ലൂംബെര്‍ഗാണ് വാര്‍ത്ത പുറത്തുവിട്ടത്.
കോള്‍ഡ് ഔട്ട് എന്ന കഫ്സിറപ്പിനെതിരെയാണ് പരാതി. 2.1 ശതമാനം എഥിലിന്‍ ഗ്ലൈക്കോളാണ് ഇതില്‍ അടങ്ങിയിരിക്കുന്നതെന്ന് കണ്ടെത്തി. ഇത് അനുവദനീയമായതിലും 21 ശതമാനം അധികമാണ്. എഥിലിന്‍ ഗ്ലൈക്കോള്‍ ചെറിയ അളവില്‍ കൂടിയാല്‍ പോലും അപകടമാണെന്നിരിക്കെയാണ് ഇത്രയധികം അളവില്‍ ഉള്‍പ്പെടുന്നതായി കണ്ടെത്തിയത്. ഇതേ സിറപ്പ് ഉപയോഗിച്ചവര്‍ ഗാംബിയയിലും ഉസ്ബെക്കിസ്ഥാനിലും മരിച്ചതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.
ലോകാരോഗ്യസംഘടന ലാബ് പരിശോധനാഫലം ഈ മാസം എട്ടിന് ഇന്ത്യ, ഇറാഖ് അധികൃതര്‍ക്ക് കൈമാറിയിരുന്നു. വാലിഷുവര്‍ എല്‍എല്‍സിയുടെ പരിശോധനാഫലം വിശ്വസനീയമാണെന്ന് ലോകാരോഗ്യസംഘടന പ്രതികരിച്ചു. കഫ്സിറപ്പ് വില്പന നടത്തിയകാര്യത്തില്‍ ഇറാഖ് അധികൃതരില്‍ നിന്ന് ഉറപ്പ് ലഭിച്ചതിന് ശേഷം മാത്രമേ ഇതുസംബന്ധിച്ച് മുന്നറിയിപ്പ് നല്‍കാന്‍ കഴിയൂവെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു. മരുന്നുകളുടെ ഇറക്കുമതി, വില്പന, വിതരണം എന്നിവ സംബന്ധിച്ച് നിയമങ്ങള്‍ കര്‍ശനമാക്കുമെന്ന് ഇറാഖ് ആരോഗ്യമന്ത്രാലയ വക്താവ് പ്രതികരിച്ചു.
ഇത് 15ാമത്തെ തവണയാണ് ഇന്ത്യന്‍ നിര്‍മ്മിത മരുന്നുകളിലെ എഥിലീന്‍ ഗ്ലൈക്കോളിന്റെ അളവ് കണ്ടെത്തുന്നത്. ഗാംബിയ, ഉസ്ബെക്കിസ്ഥാന്‍ പ്രശ്നത്തിന് പിന്നാലെ നടത്തിയ പരിശോധനയില്‍ നിരവധി പ്രശ്നങ്ങള്‍ കണ്ടെത്തിയിരുന്നു. മാര്‍ഷെല്‍ ദ്വീപുകളിലും ലൈബീരിയയിലും സമാന പ്രശ്നം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇന്ത്യന്‍ തുള്ളിമരുന്ന് ശ്രീലങ്ക നിരോധിച്ചു
കൊളംബൊ: ഗുജറാത്തില്‍ നിര്‍മ്മിക്കുന്ന കണ്ണിലൊഴിക്കുന്ന തുള്ളിമരുന്ന് കാഴ്ചശക്തിയെ ബാധിക്കുന്നുവെന്ന റിപ്പോര്‍ട്ടിന് പിന്നാലെ ശ്രീലങ്ക മരുന്നിന് നിരോധനം ഏര്‍പ്പെടുത്തി. ഇന്ത്യാന ഒഫ്താല്‍മിക്സ് ഫാര്‍മസിയാണ് നിര്‍മ്മാതാക്കള്‍. അമ്പതോളം രോഗികള്‍ക്ക് മരുന്ന് ഉപയോഗിച്ചതിന് പിന്നാലെ കാഴ്ചശക്തിക്കുറവ് ഉള്‍പ്പെടെ പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
English Summary:Chemical overdose; Another country is set to ban Indian-made cough medicine
You may also like this video