Site iconSite icon Janayugom Online

ഓണത്തെ വരവേല്‍ക്കാന്‍ ചെണ്ടുമല്ലി വിളവെടുത്തു

flowerflower

വല്ലപ്പുഴയിൽ കർഷകരും കുടുംബശ്രീ ജെ. എൽ. ജി ഗ്രൂപ്പുകളും ചേർന്ന് ഓണവിപണി ലക്ഷ്യമിട്ട് നടത്തിയ ചെണ്ടുമല്ലി കൃഷിക്ക് മികച്ച പ്രതികരണം. നാട്ടിൽനിന്നുള്ള പൂക്കൾകൊണ്ട് പൂക്കളം ഒരുക്കുന്നതിനായുള്ള പ്രവർത്തനം ജൂണിൽ ആരംഭിച്ചു. കാർഷിക വികസന — കർഷക ക്ഷേമ വകുപ്പിന്റെ സംസ്ഥാന ഹോർട്ടികൾചർ മിഷൻ പദ്ധതി പ്രകാരം വല്ലപ്പുഴ ഗ്രാമപഞ്ചായത്തിന്റെ വിവിധ സ്ഥലങ്ങളിൽ ചെണ്ടുമല്ലി കൃഷി ചെയ്തു. ചെണ്ടുമല്ലി കൃഷി വിളവെടുപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. കെ. അബ്ദുൽ ലത്തീഫ് ഉദ്ഘാടനം ചെയ്തു. 

വാർഡ് മെമ്പർ സിദ്ദിഖ് അധ്യക്ഷനായി. പരിപാടിയിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സത്യഭാമ, സി. ഡി. എസ് ചെയർപേഴ്സൺ സലീന, അക്കൗണ്ടന്റ് ബേബി ഗിരിജ, ഉമ്മർ, സന്തോഷ്, ധനലക്ഷ്മി, കൃഷി ഓഫീസർ യു. വി. ദീപ കൃഷി അസിസ്റ്റന്റുമാരായ ദീപ്തി, കൃഷ്ണകുമാർ, രാംകുമാർ എന്നിവർ പങ്കെടുത്തു. തുളസിക്കതിർ, ദീപശ്രീ ജെ. എൽ. ജി ഗ്രൂപ്പകളുടെയും വനിതാ കർഷക സൈനബ, യുവകർഷകൻ സവാദ് എന്നിവരുടെ കൃഷിയിടത്തിലെയും വിളവെടുപ്പ് നടന്നു. വല്ലപ്പുഴ കാർഷിക കർമസേനയാണ് കൃഷിക്കാവശ്യമായ തൈകൾ വിതരണം ചെയ്തത്. 

Exit mobile version