Site iconSite icon Janayugom Online

കോണ്‍ഗ്രസില്‍ നില്‍ക്കുന്നിടത്തോളം കാലം പാര്‍ട്ടിയുടെ ആശയങ്ങളും പ്രത്യയ ശാസ്ത്രങ്ങളും പിന്തുടരാന്‍ ഉത്തരവാദിത്വമുള്ള ആളാണ് തരൂരെന്ന് ചെന്നിത്തല

തനിക്കും,രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസിനുള്ളില്‍ വ്യത്യസ്ത പ്രത്യയശാസ്ത്രമെന്നും, അതു ഒരുമിപ്പിച്ച് കൊണ്ടുപോകാന്‍ കോണ്‍ഗ്രസിനാവുന്നില്ലെ ശശിതരൂരിന്റെ പരാമര്‍ശത്തെ തള്ളി രമേശ് ചെന്നിത്തല, രാഹുലിന്റേത് കോൺഗ്രസിന്റെ ആശയമാണെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസിൽ നിലനിൽക്കുന്നിടത്തോളം കാലം പാര്‍ട്ടിയുടെ ആശയങ്ങളും പ്രത്യയശാസ്ത്രവും പിന്തുടരാൻ ഉത്തരവാദിത്വമുള്ള ആളാണ് ശശി തരൂരെന്ന് അദ്ദേഹം പറഞ്ഞു.

ശശി തരൂർ കോൺഗ്രസിന്റെ എം പി എന്ന നിലയിൽ ആദർശം പിന്തുടരാൻ ബാധ്യസ്ഥനാണ്. അദ്ദേഹം ഒരു രാഷ്ട്രീയക്കാരൻ മാത്രമല്ല എഴുത്തുകാരനും അന്തർദേശീയ തലത്തിൽ പ്രവർത്തിക്കുന്ന ആളുമാണ്. ചിലപ്പോൾ ചില കാര്യങ്ങളിൽ അദ്ദേഹം അഭിപ്രായം പറഞ്ഞെന്നിരിക്കും. പ്രത്യയശാസ്ത്രപരമായ വ്യത്യാസം ഉണ്ടെങ്കിൽ എങ്ങനെയാണ് അദ്ദേഹം കോൺഗ്രസിൽ നിൽക്കുന്നതെന്നും രമേശ് ചെന്നിത്തല ചോദിച്ചു.അതേസമയം, തന്റെ എക്സ് പോസ്റ്റിലൂടെ ശശി തരൂര്‍ കോണ്‍ഗ്രസിനെ വീണ്ടും വെട്ടിലാക്കിയത്.

തരൂരും രാഹുൽ ഗാന്ധിയും തമ്മിലുള്ള വ്യത്യാസം കോൺഗ്രസിനുള്ളിലെ രണ്ട് പ്രത്യയശാസ്ത്ര പ്രവണതകളെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇതിനെ ഒരുമിപ്പിച്ചു കൊണ്ടുപോകാൻ സാധിക്കാത്തതാണ് കോൺഗ്രസിന്റെ പ്രശ്മെന്നും പോസ്റ്റിൽ ശശി തരൂര്‍ ചൂണ്ടിക്കാട്ടി.

Exit mobile version