Site iconSite icon Janayugom Online

ചേർത്തല ഗാന്ധി പാഴ് വസ്തുക്കൾ ശേഖരിക്കും; പാവങ്ങൾക്ക് അഭയമൊരുക്കാൻ

ചേർത്തല ഗാന്ധി പാഴ് വസ്തുക്കൾ പെറുക്കി വിറ്റ് പൈസാവാങ്ങുന്നത് പാവങ്ങളെയും ക്യാൻസർ രോഗികളെയും സഹായിക്കാൻ. പരിസ്ഥിതി പ്രവർത്തകനും റിട്ടയേർഡ് കെഎസ്ആർടിസി ഡ്രൈവറുമായ ചേർത്തല നഗരസഭ 13-ാം വാർഡിൽ സൂര്യപ്പള്ളിയിൽ എസ് എൽ വർഗ്ഗീസ് (81) വഴിയിൽ നിന്നും പെറുക്കിയെടുത്ത് വിറ്റ് കിട്ടുന്ന പൈസ ഉപയോഗിച്ച് ഇതിനോടകം പത്ത് പേർക്കോളം പെൻഷനും നൽകി. പുലർച്ചെ 6 മണിയോടെ ചേർത്തല മുട്ടം പള്ളിയിലെ പ്രാർത്ഥനയ്ക്ക് ശേഷം മാർക്കറ്റിലെ കടകൾക്ക് മുന്നിൽ ചേർത്തല ഗാന്ധിയെ പ്രതീക്ഷിച്ച് കാർട്ടൻ ബോക്സ്കളും, പ്ലാസ്റ്റിക് കുപ്പിയും പാഴ് പേപ്പറുകളും ഉണ്ടാകും.

കടകൾ നടത്തുന്നവർക്ക് അറിയാം ചേർത്തല ഗാന്ധിയുടെ ചാരിറ്റി പ്രവർത്തനം. അതുകൊണ്ട് കടയിലെ പാഴ് വസ്തുക്കൾ കളയാതെ സൂക്ഷിച്ചു വയ്ക്കും ചേർത്തല ഗാന്ധിയ്ക്ക് നൽകാൻ. വഴിയോരത്ത് കിടക്കുന്ന വസ്തുക്കളും പെറുക്കിയെടുത്ത് വീട്ടിലെത്തുമ്പോൾ 10 മണിയോടെയാകും. തുടർന്ന് ഭാര്യ സെലിയാമ്മയും പ്ലാസ്റ്റിക് വേർതിരിയ്ക്കാനായി ഭർത്താവിനൊപ്പം ചേരും. ചേർത്തല നഗരത്തിൽ മാത്രം പാവപ്പെട്ടവർക്ക് എല്ലാ മാസവും തന്റെതായ വിഹിതം വീടുകളിൽ എത്തിച്ചു നൽകാറുണ്ടെന്ന് ഗാന്ധിപറയുന്നു. ചേർത്തലയിൽ നിന്നും പത്ത് കിലോമീറ്റർ ദൂരെ പുതിയകാവ് വരെ പോയി പാവപ്പെട്ടെ വരെ സഹായിക്കാറുണ്ടായിരുന്നു. 

അനവധി ക്യാൻസർ രോഗികൾക്കും പാവപ്പെട്ടവരെയും ഇതിനോടകം സഹായിക്കാനായി. നാല് വർഷം മുമ്പ് പുരുഷൻ കവലയ്ക്ക് സമീപം ആശ്രയം ചാരിറ്റി ട്രസ്റ്റ് സംഘടിപ്പിച്ചതോടെ എല്ലാ മാസവും രണ്ടായിരം രൂപയോളം ട്രസ്റ്റിൽ നിക്ഷേപിയ്ക്കുന്നുണ്ട്. 55 വയസു വരെ നീരിശ്വരവാദിയായിരുന്ന വർഗ്ഗീസ് ഇപ്പോൾ പ്രാർത്ഥനയുമായി മറ്റ് സമയങ്ങൾ തള്ളി നീക്കുകയാണ്. മൂന്ന് പെൺമക്കളാണ് ഉള്ളത്. സിനി, സൈനി, സീമ എല്ലാവരെയും വിവാഹം ചെയ്ത് അയച്ചു. ഇളയമകൾ സീമ അമേരിക്കയിൽ സ്ഥിരതാമസമാണ്. 

Eng­lish Sum­ma­ry: Cher­ta­la Gand­hi will col­lect waste mate­ri­als; To shel­ter the poor

You may also like this video

Exit mobile version