ഡല്‍ഹി എന്‍സിആറിലെ തെരുവുനായകളെ അഭയകേന്ദ്രങ്ങളിലേക്ക് മാറ്റണമെന്ന സുപ്രീംകോടതി ബെഞ്ചിന്റെ ഉത്തരവ് പരിശോധിക്കാമെന്ന് ചീഫ് ജസ്റ്റീസ് ബി ആര്‍ ഗവായ്. കോണ്‍ഫറന്‍സ് ഫോര്‍ ഫ്യൂമന്‍ റെററ്സ് (ഇന്ത്യ ) എന്ന സംഘടനയുടെ ഹര്‍ജി അഭിഭാഷക നനിത ശര്‍മ വിഷയം പരാമര്‍ശിച്ചപ്പോഴാണ് ഇക്കാര്യം പറഞ്ഞത് .
രണ്ടു ബെഞ്ചുകള്‍ പരസ്പരവിരുദ്ധമായി രണ്ട് ഉത്തരവുകള്‍ ഇറക്കിയെന്ന് നനിത ചൂണ്ടിക്കാട്ടി. തെരുവുനായ വിഷയം പരിഗണിക്കേണ്ടത് ഹൈക്കോടതികളാണെന്ന് 2024 മേയില്‍ ജസ്റ്റിസ് ജെ കെ മഹേശ്വരിയുടെ ബെഞ്ച് നിര്‍ദേശിച്ചു. സുപ്രീംകോടതി തീർപ്പ് കൽപ്പിക്കേണ്ടതുണ്ടോ എന്ന് തീരുമാനിക്കണമെന്നും വിശാല ബെഞ്ചിലേക്ക് വിടണമെന്നും ആവശ്യപ്പെട്ടു. ഒരു ബെഞ്ച് വിധിപറഞ്ഞെന്നും വിഷയം പരിശോധിക്കാമെന്നും ചീഫ് ജസ്‌റ്റിസ് മറുപടി നൽകി. തുടർന്ന് മൂന്നംഗബെഞ്ചിന് കേസ് വിട്ടു.

