Site iconSite icon Janayugom Online

തമിഴ് നാട്ടില്‍ അടിച്ചമര്‍ത്തലിനും, ആധിപത്യത്തിനും പ്രവേശനമില്ലെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍

തമിഴ് നാട്ടില്‍ അടിച്ചമര്‍ത്തലിനും, ആധിപത്യത്തിനും പ്രവേശനമില്ലെന്നും അതുകൊണ്ട് ബിജെപിക്ക് സംസ്ഥാനത്ത് നോ എന്‍ട്രി എന്നും മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. സാമൂഹിക പരിഷ്കർത്താവായ പെരിയാർ, ഡിഎംകെ സ്ഥാപകൻ സിഎൻ അണ്ണാദുരൈ എന്നിവരുടെ ജന്മവാർഷികവും ഡിഎംകെയുടെ 76-ാം സ്ഥാപക വാർഷികവും ആഘോഷിക്കുന്ന മുപ്പെരും വിഴായിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

തമിഴ്നാടിന്റെ ഭാഷയും, സ്വത്വവും, അവകാശങ്ങളും സംരക്ഷിക്കാൻ വേണ്ടി നമ്മൾ പരിശ്രമിക്കണമെന്നും സ്റ്റാലിൻ പറഞ്ഞു. കേന്ദ്രം നമ്മളെ പലവിധത്തിൽ അടിച്ചമർത്തുകയാണ്. ഹിന്ദി അടിച്ചേൽപ്പിച്ചും, വിദ്യാഭ്യാസ ഫണ്ട് തടഞ്ഞുവച്ചും, പുരാസവസ്തു ഗവേഷണങ്ങൾ അടിച്ചമർത്തിയും കേന്ദ്രം നമ്മളെ ബുദ്ധിമുട്ടിച്ചുകൊണ്ടേയിരിക്കുകയാണ്.

വോട്ട് ചെയ്യാനുള്ള നമ്മുടെ അവകാശത്തെ എസ്ഐആർ വഴി തട്ടിയെടുക്കാനും കേന്ദ്രം ശ്രമിക്കുകയാണിപ്പോൾ. മൂന്ന് തവണ കേന്ദ്രത്തിൽ ഭരണം ലഭിച്ചിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സ്വാധീനം തമിഴ്‌നാട്ടിൽ വിജയിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. 

Exit mobile version