Site iconSite icon Janayugom Online

ഗവർണർ സ്വയം വിലയിരുത്തണം: മുഖ്യമന്ത്രി

സംസ്ഥാനത്തെ ഭരണഘടനാ തലവനായ ഗവർണർ സാധാരണ ഗതിയിൽ സർക്കാരിനൊപ്പമാണ് നിലകൊള്ളേണ്ടതെന്നും മറ്റ് താല്പര്യമനുസരിച്ചുള്ള നിലപാടുകൾ സ്വീകരിക്കുകയല്ല വേണ്ടതെന്നും മുഖ്യമന്ത്രി. എന്തും വിളിച്ചുപറയാൻ പറ്റുന്ന ഒരു സ്ഥാനത്താണോ താന്‍ ഇരിക്കുന്നത് എന്ന് അദ്ദേഹം സ്വയം ചിന്തിക്കണം.
ആർഎസ്എസിനെ പ്രീണിപ്പിക്കാനാണ് നവകേരള സദസ് ധൂർത്താണെന്ന് ഗവർണർ പറഞ്ഞത്. ധൂർത്ത് നടത്തുന്നത് ആരാണെന്ന് സ്വയം പരിശോധന നടത്തിയാൽ നന്നാവും. ഇതുവരെ അതിനെക്കുറിച്ചൊന്നും തങ്ങൾ പറഞ്ഞില്ല. ഗവർണർ എന്ന നിലയിൽ നല്ല രീതിയിലാണോ പ്രവർത്തിക്കുന്നതെന്ന് വിലയിരുത്തണം. വി മുരളീധരന്റെ സർട്ടിഫിക്കറ്റിന് അനുസരിച്ച് പ്രവർത്തിക്കുന്ന രീതിയാണ് ഗവർണർക്കെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
Eng­lish Sum­ma­ry: Chief Min­is­ter pinarayi vijayan against governor
You may also like this video
Exit mobile version