തൃശൂരില്‍ ബിജെപിക്ക് ഒന്നും ചെയ്യാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അവിടെ ബിജെപിക്ക് ഒരു തരത്തിലും വിജയസാധ്യതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.തൃശൂര്‍ എടുക്കുമെന്നു പറയുന്നതെല്ലാം വെറുതെയാണെന്നും നവകേരളസദസ്സിന്റെ ഭാഗമായുള്ള വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.
വയനാട്ടില്‍ ഇടതുമുന്നണിക്ക് സ്ഥാനാര്‍ത്ഥിയുണ്ടാകും .ഇടതുമുന്നണിക്കെതിരെ രാഹുല്‍ഗാന്ധി മത്സരിക്കണമോ എന്ന് തീരൂമാനിക്കേണ്ടത് കോണ്‍ഗ്രസാണ. ബിജെപിക്കെതിരെയാണോ ഇടതുപക്ഷത്തിനെതിരെയാണോ കോണ്‍ഗ്രസ് മത്സരിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.ചെന്നെെയിൽ വൻ മഴക്കെടുതിയാണ്. തമിഴ് നാട് മുഖ്യമന്ത്രിയുമായി സംസാരിച്ചിരുന്നു.
ആവശ്യമായ സഹായം നൽകുമെന്നും ദുരിതം അനുഭവിക്കുന്നവരെ ചേർത്തു നിർത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.കർഷകരെ കയ്യൊഴിഞ്ഞ് കുത്തകകളെ സഹായിക്കുകയാണ് കേന്ദ്ര സർക്കാർ.കേന്ദ്ര വിഹിതം കൃത്യമായി നൽകാതെ സംസ്ഥാനത്തെ ബുദ്ധിമുട്ടിക്കുകയാണ്.
നെല്ല് സംഭരിച്ച വകയിൽ 790 കോടി ലഭിക്കാനുണ്ട്.എന്നാൽ കേന്ദ്രത്തിൽ നിന്നുള്ള തുകക്ക് കാത്തു നിൽക്കാതെ കർഷകർക്ക് സംസ്ഥാനം പണം നൽകുകയാണ്. കേന്ദ്രം കേരളത്തോട് കാണിക്കുന്ന നിഷേധാത്മക നിലപാടിന് പുറമെയാണ് ഇത്തരം കർഷകവിരുദ്ധ നയങ്ങളെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു
English Summary:
Chief Minister Pinarayi Vijayan said BJP cannot do anything in Thrissur
You may also like this video: