കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ തങ്ങള്‍ക്ക് നേരെ വരുമ്പോള്‍ എതിര്‍ക്കുകയും, മറ്റ് പാര്‍ട്ടികള്‍ക്ക് എതിരെ വരുമ്പോള്‍ പിന്തുണയ്ക്കുയും ചെയ്യുന്ന നിലപാടാണ് കോണ്‍ഗ്രസിനെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു .
അരവിന്ദ് കേജ്‌രിവാളിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് ഡൽഹിയിൽ നടന്ന മഹാറാലിയിൽ കോൺഗ്രസ് പങ്കെടുത്തത് നല്ല കാര്യമാണ്. എന്നാൽ, തോമസ് ഐസക്കിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടിസ് അയച്ചപ്പോൾ കോൺഗ്രസും പ്രതിപക്ഷ നേതാവും ഇ.ഡിയ്‌ക്കൊപ്പമായിരുന്നു.
കോൺഗ്രസിൽ ചില സംഘപരിവാർ മനസ്സുള്ള നേതാക്കളുണ്ട്. കോൺഗ്രസിന്റെ പ്രകടന പത്രികയിൽ പൗരത്വ നിയമത്തെ കുറിച്ച് ഒന്നും പറയുന്നില്ല.മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
English Summary:
Chief Minister Pinarayi Vijayan said that the Congress has a two-step policy in the matter of ED
You may also like this video: