ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ മുഖ്യമന്ത്രി പിണറായിവിജയന്‍ രാഷ്ട്രപതിക്ക് കത്തയച്ചു. പ്രോട്ടോകോള്‍ ലംഘനം ചൂണ്ടിക്കാട്ടിയാണ് കത്ത്. ഭരണഘടനാ ചുമതലകള്‍ ഗവര്‍ണര്‍ നിര്‍വഹിക്കുന്നില്ലെന്നും കത്തില്‍ പറയുന്നു. കേരള സര്‍വകലാശാല സെനറ്റില്‍ എബിവിപി പ്രവര്‍ത്തകരെ നിയമിച്ച ഗവര്‍ണറുടെ നടപടികള്‍ക്കെതിരെ എസ്എഫ്ഐ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധങ്ങളോട് ഗവര്‍ണര്‍ തെരിവിലിറങ്ങി പ്രതികരിച്ചതിലാണ് മുഖ്യമന്ത്രി കത്തയച്ചത്തിരുവനന്തപുരത്ത് എസ്എഫ്ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചപ്പോൾ ഗവർണർ പ്രോട്ടോകോൾ ലംഘിച്ച് പുറത്തിറങ്ങുകയും എസ്എഫ്ഐ പ്രവർത്തകരോട് കയർക്കുകയും ചെയ്തിരുന്നു.
തുടർന്ന് കാലിക്കറ്റ് സർവകലാശാലയിൽ വിദ്യാർഥികൾ പ്രതിഷേധാർഹം കെട്ടിയിരുന്ന ബാനറുകളും അഴിപ്പിച്ചു. അതിന് ശേഷം ഗവർണർ സുരക്ഷാ ഉദ്യോഗസ്ഥരെ അറിയിക്കാതെ കോഴിക്കോട് മിഠായിത്തെരുവിൽ പോവുകയും തെരുവിലൂടെ സഞ്ചരിച്ച് ജനങ്ങളുമായി സംവദിക്കുകയും ചെയ്തു.ഇത് വലിയ സുരക്ഷാ പ്രശ്നങ്ങൾക്ക് വഴിതെളിച്ചിരുന്നു. ഗവർണറുടെ സുരക്ഷ സംസ്ഥാനത്തിന്റെ ഉത്തരവാദിത്തമായിരിക്കെ ഗവർണർ പ്രോട്ടോകോൾ ലംഘിച്ച് തെരുവിലിറങ്ങിയത് ക്രമസമാധാനനില തകർക്കാനുള്ള ശ്രമമാണെന്നും മുഖ്യമന്ത്രി നവകേരള സദസിൽ പറഞ്ഞിരുന്നു.
English Summary:
Chief Minister Pinarayi Vijayan sent a letter against Governor Arif Muhammad Khan
You may also like this video: