Site iconSite icon Janayugom Online

മുഖ്യമന്ത്രി അപകട സ്ഥലത്തേക്ക്

മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ രാവിലെ താനൂര്‍ ബോട്ടപകടം നടന്ന സ്ഥലത്തേക്ക് തിരിക്കും. മലപ്പുറം താനൂര്‍ ഒട്ടുംപുറം തൂവല്‍തീരം ബീച്ചില്‍ വിനോദസഞ്ചാരികളുമായി സഞ്ചരിച്ച ബോട്ടാണ് മുങ്ങിയത്. ഏകോപിതമായി അടിയന്തര രക്ഷാപ്രവര്‍ത്തനം നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മലപ്പുറം ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. മുഴുവന്‍ സംവിധാനങ്ങളെയും ഏകോപിപ്പിച്ചുകൊണ്ടുള്ള ഇടപെടല്‍ നടന്നു വരികയാണ്.

താനൂര്‍, തിരൂര്‍ ഫയര്‍ യൂണിറ്റുകളും പൊലീസ്, റവന്യൂ, ആരോഗ്യ വിഭാഗവും, നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നുണ്ട്.
മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, വി അബ്ദുറഹ്മാന്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കും. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. 16 പേരാണ് ഇതുവരെ അപകടത്തില്‍ മരിച്ചത്.

പ്രധാനമന്ത്രി അനുശോചിച്ചു

പരപ്പനങ്ങാടി ബോട്ടപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി ദുഃഖം രേഖപ്പെടുത്തി. അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം വീതം അടിയന്തര സഹായം പ്രഖ്യാപിച്ചതായും അദ്ദേഹം ട്വീറ്റ് ചെയ്തു.

Exit mobile version