തിരുവനന്തപുരം എസ് യുടി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയന്ന മുന്‍ മുഖ്യമന്ത്രിയും സിപിഐ(എം)ന്റെ ഉന്നത നേതാവുമായ വി എസ് അച്യുതാനന്ദനെ സന്ദര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.
രാവിലെ 11.15 ഓടെയാണ് മുഖ്യമന്ത്രി ആശുപത്രിയിലെത്തിയത്. ഹൃദയാഘാതത്തെ തുടർന്നാണ് തിങ്കളാഴ്ച രാവിലെ വിഎസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്. ഏറെനാളായി വിശ്രമജീവിതം നയിച്ചുവരികയാണ്

