Site iconSite icon Janayugom Online

കലയെ സ്നേഹിക്കുന്ന കലോപാസകരായി കുട്ടികള്‍ വളരണമെന്ന് മുഖ്യമന്ത്രി

സ്ക്കൂള്‍ കലോത്സവങ്ങള്‍ പോയിന്റ് നേടാനുള്ള വേദികള്‍ മാത്രമായി മാറരുതെന്നും തുടര്‍ന്നും കലയെ സ്നേഹിക്കുന്ന കലോപാസകരായി കുട്ടികള്‍ക്ക് വളരാനാകണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കൊല്ലത്ത് സംസ്ഥാന സ്ക്കൂള്‍ കലോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

ഭൂമിയിലെ മനോഹരമായ പുഷ്‌പങ്ങളാണ് കുട്ടികളെന്ന് മാക്‌സിം ഗോർകിയാണ് പറഞ്ഞത്. എന്നാൽ വിടരുംമുന്നേ വാടിക്കൊഴിയുന്ന എത്രയോ ഹതഭാഗ്യരുണ്ട്. കലോത്സവങ്ങളിൽ അഭിനന്ദനങ്ങളേറ്റുവാങ്ങിയ എത്രയോ മിടുക്കർക്ക് പിന്നീട് ശ്രദ്ധേയമായ രീതിയിൽ കലാസപര്യ തുടരാനാകുന്നുണ്ട്. അതിനുകൂടി ഉതകുംവിധം സാംസ്‌കാരിക ഇടങ്ങൾ നാട്ടിൽ ഉണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മദ്യമയക്കുമരുന്ന് ലഹരികളിൽനിന്ന് വിദ്യർഥികൾ അകന്നു നിൽക്കണമെന്നും അവക്കെതിരായ കലാരൂപങ്ങൾ കലാലയങ്ങളിൽതന്നെ ഒരുക്കുവാൻ അധ്യാപകർക്കും വിദ്യാർഥികൾക്കും കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കലോത്സവത്തിൽ മനോഹമായി സ്വാഗത നൃത്താവിഷ്ക്കാരം അവതരിപ്പിച്ച പ്രശസ്‌ത നർത്തകി ആശാശരത്തിനേയും മുഖ്യമന്ത്രി അഭിനന്ദിച്ചു. മൺമറഞ്ഞ ഒട്ടേറെ പ്രമുഖരുടെ നാടായ കൊല്ലത്ത് ഇത്തവണ കലോത്സവം നടക്കുന്നതിൽ സന്തോഷമുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു

Eng­lish Summary: 

Chief Min­is­ter wants chil­dren to grow up to be artists who love art

You may also like this video:

Exit mobile version