Site iconSite icon Janayugom Online

സംസ്ഥാനത്ത് ആഭ്യന്തര വൈദ്യുത ഉത്പാദനം വര്‍ദ്ധിപ്പിക്കണമെന്ന് മുഖ്യമന്ത്രി

കേരളത്തില്‍ വൈദ്യുതിയുടെ ആവശ്യകത വര്‍ധക്കുന്നുവെന്നും ആഭ്യന്തര ഉത്പാദനം വര്‍ധിപ്പിക്കേണ്ടത് പ്രധാനമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. വൈദ്യുതി മുടങ്ങാതിരിക്കാന്‍ വേണ്ട നപടപടികള്‍ ആണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്.തൊട്ടിയാര്‍ ജല വൈദ്യുതി പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

60 മെഗാവാട്ട് ശേഷിയുള്ള പള്ളിവാസല്‍ വിപുലീകരണ പദ്ധതികൂടി ഉടന്‍ പ്രവര്‍ത്തനക്ഷമമാകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇതോടെ കേരള ഗ്രിഡിലേക്ക് 100 മെഗാവാട്ട് വൈദ്യുതി പുതുതായി എത്തിച്ചേരും. കാറ്റില്‍ നിന്നുള്ള വൈദ്യുതി ഉത്പാദനവും സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നുണ്ട്. കല്‍ക്കരി ഉപയോഗിച്ച് വൈദ്യുതി നിര്‍മിച്ചുകൂടെ എന്ന് പ്രധാനമന്ത്രി ചോദിച്ചിരുന്നു. അതിനു പ്രായോഗിക തടസ്സങ്ങള്‍ ഉണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

40 മെഗാവാട്ട് വൈദ്യുതി ഉത്പാദനശേഷിയാണ് തൊട്ടിയാര്‍ പദ്ധതിക്കുള്ളത്. 188 കോടി രൂപയാണ് ആകെ നിര്‍മാണച്ചെലവ്. 2016ല്‍ എം എം മണി മന്ത്രി സ്ഥാനം ഏറ്റെടുക്കുമ്പോള്‍ ഈ പദ്ധതി മുടങ്ങികിടക്കുന്ന കാഴ്ചയാണ് കണ്ടത്. മുടങ്ങിപ്പോയ പദ്ധതികളെല്ലാം പ്രവര്‍ത്തികമാക്കാന്‍ ആണ് ആ ഘട്ടത്തില്‍ ശ്രമിച്ചതെന്നും അതിന്റെ ഫലമാണ് തൊട്ടിയാര്‍ പദ്ധതിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

Exit mobile version