Site icon Janayugom Online

തോണ്ടല്‍ ഇവിടെ ഏല്‍ക്കില്ല: ഗവര്‍ണര്‍ക്ക് താക്കീതുമായി മുഖ്യമന്ത്രി

Arif muhammed khan

അധികാരപരിധി വിട്ട് ഒരിഞ്ച് കടക്കാമെന്ന് കരുതരുതെന്നും ഗവര്‍ണറുടെ തോണ്ടല്‍ ഏശില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. വൈസ് ചാന്‍സലര്‍മാരോട് രാജി ആവശ്യപ്പെട്ട വിഷയത്തില്‍ ഹൈക്കോടതി വിധി വന്നതിന് പിന്നാലെയാണ് മുഖ്യമന്ത്രി താക്കീതുമായി രംഗത്തെത്തിയത്.

“മാധ്യമങ്ങളെ സിൻഡിക്കേറ്റ് എന്ന് വിളിച്ചില്ലേ എന്നത് എന്തോ വലിയ അപരാധമായിട്ടാണ് അദ്ദേഹം ചോദിച്ചത്. ആ കഥയിലേക്കൊന്നും ഞാൻ പോകുന്നില്ല. എന്നാൽ ആ പരിപ്പൊന്നും ഇവിടെ വേവില്ല. ആരോട് ഇറങ്ങിപ്പോകാൻ ആര് പറഞ്ഞു എന്നാണ്. ആരെയാണ് നിങ്ങൾ ഉദ്ദേശിക്കുന്നത്. ഈ നാട്ടിൽ അന്തസ്സോടെ പറയാൻ കഴിയുന്ന കാര്യങ്ങൾ പറയാൻ കഴിയുന്നവർ തന്നെയാണ് ഞങ്ങൾ. ആരോടും അപമര്യാദയായി പെരുമാറുന്നില്ല, അതിന്റെ ആവശ്യമില്ല. അത് മനസ്സിലാക്കണം. മെല്ലെ തോണ്ടിക്കളയാം എന്ന് വെച്ചാൽ, ആ തോണ്ടലൊന്നും ഏശില്ല. ഇത്തരത്തിലുള്ള പല കാര്യങ്ങളുമുണ്ടാകും. നമുക്ക് അതൊന്നും ശ്രദ്ധിക്കാന്‍ സമയമില്ല. നാട് കൂടുതല്‍ പുരോഗതിയിലേക്കും വികസനത്തിലേക്കും കുതിക്കണം. അതാണ് നമുക്കിന്നാവശ്യം. അല്ലാതെ അനാവശ്യ കാര്യങ്ങള്‍ക്ക് പുറകേ പോകാനല്ല. ഇവിടെ നിയമവ്യവസ്ഥയും ജനാധിപത്യ രീതികളുമുണ്ട്. കീഴ്‌വഴക്കങ്ങളും നിയമങ്ങളും ചട്ടങ്ങളുമുണ്ട്. അതെല്ലാം അനുസരിച്ചുമാത്രമേ കാര്യങ്ങള്‍ മുന്നോട്ടുപോകൂ. അതെല്ലാം അനുസരിച്ച് മാത്രമേ ഗവര്‍ണര്‍ക്കും പ്രവര്‍ത്തിക്കാനാകൂവെന്നും മുഖമന്ത്രി ഗവര്‍ണറെ ഓര്‍മ്മിപ്പിച്ചു.
വിസിമാര്‍ക്ക് തല്‍ക്കാലം തുടരാമെന്നാണ് ഹര്‍ജികള്‍ പരിഗണിച്ചതിന് പിന്നാലെ ഹൈക്കോടതി ഉത്തരവ് വന്നത്. 

Eng­lish Sum­ma­ry: Chief Min­is­ter warns the Gov­er­nor on VC issue

You may like this video also

Exit mobile version