Site icon Janayugom Online

വലിയഴീക്കൽ പാലം മുഖ്യമന്ത്രി ഇന്ന് നാടിന് സമര്‍പ്പിക്കും

ഏഷ്യയിലെ ഏറ്റവും വലിയ പാലങ്ങളിലൊന്നായ വലിയഴീക്കല്‍ പാലം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് രാവിലെ 11ന് ജനങ്ങള്‍ക്ക് തുറന്ന് കൊടുക്കും. ഏറ്റവും നീളമുള്ള ടെൻഷൻ സ്റ്റീൽ ബാർ കോൺക്രീറ്റ് ബോസ്റ്റ്രിങ് പാലമാണ് വലിയഴീക്കൽ പാലം. രാവിലെ 11 മണിക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് അധ്യക്ഷ വഹിക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പാലം ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ കെ ‍എന്‍ ബാലഗോപാൽ, സജി ചെറിയാൻ, പി പ്രസാദ്, ചിഞ്ചുറാണി തുടങ്ങി നിരവധി പ്രമുഖർ പങ്കെടുക്കും. 

1741 മീറ്റർ നീളമുള്ള ചൈനയിലെ ചാ‍വോതിയാൻമെൻ പാലം കഴിഞ്ഞാൽ ഏഷ്യയിലെ ഏറ്റവും നീളം നീളം‌കൂടിയ രണ്ടാമത്തെ ബോസ്റ്റ്രിങ് പാലവുമാണ് വലിയഴീക്കലേത്. തെക്കേ ഇന്ത്യയിലെ ഏറ്റവും വലിയ കോൺക്രീറ്റ് ആർച്ച് സ്പാനുള്ള പാലമാണ് ഇത്. ആകെയുള്ള 29 സ്പാനുകളിൽ അഴിമുഖത്തിനു മുകളിൽ വരുന്ന നടുവിലെ മൂന്നു സ്പാനുകൾ 110 മീറ്റർവീതം ഉള്ളതാണ്. ഒറ്റ ലൈൻ മാത്രമുള്ള റെയിൽവേയുടെ 97.552 മീറ്റർ നീളമുള്ള ഗോദാവരി പാലത്തിനായിരുന്നു മുന്‍പ് ഈ സ്ഥാനം. ഹിമാചലിൽ പാർവ്വതീനദിക്കു കുറുകെയുള്ള ജിയാ പാലമാണ് ഇൻഡ്യയിൽ ഇതിലും വലിയ ബോസ്രിങ് സ്പാന്‍ പാലം. 120 മീറ്ററാണ് പാലത്തിന്റെ നീളം. 

Eng­lish Sum­ma­ry: Chief Min­is­ter will inau­gu­rate Valiyazhikkal bridge
You may also like this video

Exit mobile version