Site iconSite icon Janayugom Online

മുഖ്യമന്ത്രിയുടെ ക്രിസ്തുമസ് ആശംസകള്‍: യേശു ക്രിസ്‌തുവിന്റെ മനുഷ്യസ്നേഹം നമുക്കു പ്രചോദനമാകട്ടെ

pinarayi vijayanpinarayi vijayan

ക്രിസ്‌തു‌മസ് ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വർഗീയശക്തികൾ നാടിന്റെ ഐക്യത്തിനു വിള്ളൽ വീഴ്‌ത്താൻ ശ്രമിക്കുന്ന ഈ കാലത്ത് യേശു ക്രിസ്‌തുവിന്റെ മനുഷ്യസ്നേഹം നമുക്കു പ്രചോദനമാകട്ടെയെന്ന് അദ്ദേഹം ക്രിസ്‌തുമസ് സന്ദേശത്തിലൂടെ അറിയിച്ചു.സാമ്പത്തികവും സാമൂഹികവുമായ സമത്വം കൈവരിക്കാനുള്ള പോരാട്ടങ്ങളിൽ ഏവരും പങ്കാളികളാകണം. എങ്കിൽ മാത്രമേ, നാടിന്റെ നന്മ ഉറപ്പു വരുത്താനും പുരോഗതി കൈവരിക്കാനും നമുക്കാവുകയുള്ളൂ.

സഹിഷ്‌ണുതയും സാഹോദര്യവും ശക്തിപ്പെടുത്തിയും പരസ്‌പരം സ്നേഹം പങ്കു വച്ചും ഈ ക്രിസ്‌മ‌സ് നമുക്ക് ആഘോഷിക്കാമെന്നും അദ്ദേഹം പറഞ്ഞു.സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും സമത്വത്തിന്റെയും സന്ദേശങ്ങളുമായി ഒരു ക്രിസ്‌മസ് കൂടി ആഗതമായിരിക്കുന്നു.വർഗീയശക്തികൾ നാടിന്റെ ഐക്യത്തിനു വിള്ളൽ വീഴ്‌ത്താൻ ശ്രമിക്കുന്ന ഈ കാലത്ത് യേശു ക്രിസ്‌തുവിന്റെ മനുഷ്യസ്നേഹം നമുക്കു പ്രചോദനമാകട്ടെ.

തന്റെ അയൽക്കാരേയും തന്നെപ്പോലെത്തന്നെ സ്നേഹിക്കാനും അവർക്ക് തണലേകാനും ഓരോരുത്തർക്കും സാധിക്കണം. സാമ്പത്തികവും സാമൂഹികവുമായ സമത്വം കൈവരിക്കാനുള്ള പോരാട്ടങ്ങളിൽ ഏവരും പങ്കാളികളാകണം. എങ്കിൽ മാത്രമേ, നാടിന്റെ നന്മ ഉറപ്പു വരുത്താനും പുരോഗതി കൈവരിക്കാനും നമുക്കാവുകയുള്ളൂ. സഹിഷ്‌ണുതയും സാഹോദര്യവും ശക്തിപ്പെടുത്തിയും പരസ്പരം സ്നേഹം പങ്കു വച്ചും ഈ ക്രിസ്‌മസ് നമുക്ക് ആഘോഷിക്കാം. എല്ലാവർക്കും ഹൃദയം നിറഞ്ഞ ക്രിസ്‌മസ് ആശംസകൾ.

Eng­lish Summary:
Chief Min­is­ter’s Christ­mas Wish­es: May the love of Jesus Christ inspire us

You may also like this video:

Exit mobile version