Site iconSite icon Janayugom Online

മുഖ്യമന്ത്രിയുടെ പേരിലുള്ള ഫോറസ്റ്റ് മെഡൽ പ്രഖ്യാപിച്ചു

സ്തുത്യർഹ സേവനത്തിനുള്ള കേരള മുഖ്യമന്ത്രിയുടെ 2023, 2024 വർഷത്തെ ഫോറസ്റ്റ് മെഡൽ പ്രഖ്യാപിച്ചു. 2023 വർഷത്തിൽ 25 പേരും, 2024 വർഷത്തിൽ 26 പേരുമാണ് മെഡലിന് അർഹരായത്. റെയിഞ്ച് ഫോറസ്റ്റ് ഓഫിസർ നിധിൻ ലാൽ, ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫിസർ മനോജ് കെ, സെക്ഷൻ ഫോറസ്റ്റ് ഓഫിസർമാരായ ശ്രീകുമാർ പി എസ്, മുത്തുകുമാർ കെ എസ്, റെജിമോൻ പി ആർ, എൻ പാഞ്ചൻ, രതീഷ് കുമാർ കെ കെ, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ ബിജു എൽ ടി, നിധിൻ എ എസ്, വിദ്യാകുമാരി ആർ, ജോൺസൺ പി, ശ്രീരാജ് കൃഷ്ണ, ജോജിമോൻ പി ആർ, പ്രസീദ ഇ പി, അജീഷ് എം എം, ഉണ്ണികൃഷ്ണൻ വി, ദീപക് കെ, ഗോപി കെ, രാഹുൽ ആർ കെ, അഖിൽ സൂര്യദാസ് എ എസ്, ദീപ്തി എസ്, ഫോറസ്റ്റ് ഡ്രൈവറായ എ കെ ജയൻ, ഫോറസ്റ്റ് വാച്ചർമാരായ സിന്ധു എം, സീത എസ്, ഷൺമുഖൻ എന്നീ 25 പേരാണ് 2023ലെ ഫോറസ്റ്റ് മെഡലിന് അർഹരായത്.

റെയിഞ്ച് ഫോറസ്റ്റ് ഓഫസർ രതീശൻ വി, ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫിസർ സന്തോഷ് ജി ജി, സെക്ഷൻ ഫോറസ്റ്റ് ഓഫിസർമാരായ അജയൻ എസ്, ഷാജി വി കെ, പി ജോമോൻ, ഹബ്ബാസ് വി പി, പി സി യശോധ, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ വി എസ് അച്യുതൻ, സുനിൽകുമാർ കെ ജെ, അനീഷ് എ, ഗിരീഷ് എച്ച്, ശ്രീകുമാർ എസ്, ശരത് പ്രസാദ് എസ്, ബിജു ഇ കെ, രംജീഷ് എൻ രാജൻ, സന്തോഷ് കുമാർ ബി, സക്കീന പി പി, വിപിൻരാജ് എസ്, മനോജ് കുമാർ കെ കെ, ആസിഫ് എ, ഷൈനി ആർ, രജീഷ് കെ, ഫോറസ്റ്റ് ഡ്രൈവർ ഡെൽജിത്ത് വി എസ്, ഫോറസ്റ്റ് വാച്ചർമാരായ എം ഗോപാലൻ, ഗാന്ധി കെ, അജിത് എം ടി എന്നിവരാണ് 2024ലെ ഫോറസ്റ്റ് മെഡലിന് അർഹരായത്

Exit mobile version