Site iconSite icon Janayugom Online

സെപ്റ്റിക് ടാങ്കിൽ വീണ് നാല് വയസുകാരി മരിച്ചു

kunjkunj

കണ്ണൂരില്‍ സെപ്റ്റിക് ടാങ്കില്‍ വീണ നാലു വയസുകാരി മരിച്ചു.പയ്യന്നൂർ കൊറ്റിയിലെ കക്കറക്കൽ ഷമൽ– വികെ അമൃത ദമ്പതികളുടെ ഏക മകൾ സാൻവിയയാണ് മരിച്ചത്. നിർമാണം നടക്കുന്ന സെപ്റ്റിക്ക് ടാങ്കിലാണ് അപകടം നടന്നത്.പരിക്കേറ്റകുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ തിങ്കളാഴ്ച പുലർച്ചെയോടെ മരിച്ചു.

ഞായറാഴ്ച രാവിലെ 11ഓടെയാണ് കുട്ടി മരിച്ചത്. തൊട്ടടുത്ത് നിർമാണം നടന്നുകൊണ്ടിരിക്കുന്ന പുതിയ വീടിനോട് ചേർന്നുള്ള സെപ്റ്റിക് ടാങ്കിൽ വീണ നിലയിലാണ് സാൻവിയയെ കണ്ടെത്തിയത്. വീടിനു സമീപത്തെ മതിൽ പൊളിച്ച് നീക്കിയിരുന്ന ഭാഗത്ത് കൂടി ടാങ്കിന് അരികിലേക്ക് മറ്റാരുടെയും ശ്രദ്ധയിൽപ്പെടാതെ നടന്നു പോയ കുട്ടി അപകടത്തില്‍പ്പെട്ടതെന്ന് കരുതുന്നുവെന്നും പൊലീസ് പറയുന്നു. ഒൻപത് അടിയോളം ആഴമുള്ള ടാങ്കിൽ നിറയെ വെള്ളം ഉണ്ടായിരുന്നു. നിർമാണം നടന്നുകൊണ്ടിരിക്കുന്നതിനാൽ ടാങ്കിന് മുകളിൽ സ്ലാബിട്ടിരുന്നില്ല.

Eng­lish Sum­ma­ry: Child de-ad after felling in Sep­tic tank

You may like this video also

Exit mobile version