ഗവണ്‍മെന്റ് ന്യൂ എൽ പി സ്കൂൾ ഒന്നാം ക്ലാസ് വിദ്യാർത്ഥി റോൺ മാത്യു റിനുവിന്റെ അവസരോചിതമായ ഇടപെടല്‍ മുത്തശ്ശിക്ക് തുണയായി. പക്ഷാഘാതം അപകടകരമാവാത്ത സ്ഥിതിയിലെത്തിച്ചത് ചെറുമകൻ റോണിന്റെ സമയോചിത പ്രവർത്തനം. പിതാവും മുത്തശ്ശിയും രണ്ട് വയസ്സുള്ള ഇളയ സഹോദരനും അടങ്ങിയ കുടുംബമാണ് റോണിന്റേത്. റോണിന്റെ മാതാവ് അഞ്ചു റിനു ഉത്തർ പ്രദേശിൽ നഴ്‌സാണ്.
പിതാവായ റിനു പ്രഭാതസവാരിക്ക് പോകുന്ന സമയത്താണ് റിനുവിന്റെ മാതാവിന് പക്ഷാഘാതം ഉണ്ടാകുന്നത്. തുടര്‍ന്ന് സംസാരിക്കാനോ കൈ ചലിപ്പിക്കാനാ അകാത്ത അവസ്ഥയായി. കയ്യിൽ നിന്നും പാത്രം താഴെ വീണു ശബ്ദം കേട്ട് ഉണർന്ന ചെറുമകൻ റോൺ പെട്ടന്ന് സാഹചര്യം മനസിലാക്കി വീട്ടിലെ ലാൻഡ് ഫോണിൽ സേവ് ചെയ്തിരുന്ന പിതാവിന്റെ നമ്പറിൽ വിളിച്ചു. ഉടനെ തന്നെ വീട്ടിലെത്തിയ റിനു അമ്മയെ തിരുവല്ലയിലെ സ്വകാര്യ ഹോസ്പിറ്റലിൽതീവ്രപരിചരണ വിഭാഗത്തിൽ എത്തിക്കുകയും ചെയ്തു. റോണിന്റെ പ്രവൃത്തിയെ പഞ്ചായത്ത് പ്രസിഡന്റ് ഗായത്രി ബി നായർ അഭിനന്ദിച്ച് ഉപഹാരം നൽകി. ആരോൺ മാത്യു റിനു ആണ് റോണിന്റെ സഹോദരൻ.
English Summary: child helped grandma
You may also like this video